Poems Of Nisha Narayanan(Malayalam)

 POEMS OF NISHA NARAYANAN










1.*എന്റെ വിഷാദവേശ്യക്കൊരു ഓര്‍മക്കുറിപ്പ്

 

 

 

ആരാണ് ഒരു വിഷാദവേശ്യയാവാന്‍ 

ആഗ്രഹിക്കാത്തത്?

 

വിഷാദം ബ്രോമൈഡോ വെലേറിയനോ നല്‍കുന്ന ഒരു അര്‍ദ്ധബോധാവസ്ഥയാവാം.

ആ രാജ്യത്തില്‍  ഒരു പണിയും ചെയ്യാതെ മയങ്ങിക്കിടക്കുകയേ വേണ്ടൂ,

ഒരിക്കലയാള്‍നിങ്ങളെ കാണാന്‍വരും.

നിങ്ങളെ '**ഡെല്‍ഗഡീനാ...

എന്നു പ്രേമപൂര്‍വം വിളിക്കും.

 

രാത്രി മുഴുവനും മയങ്ങിക്കിടക്കുന്ന നിങ്ങളുടെ ശരീരം  തലോടിക്കൊണ്ടേയിരിക്കും.

 

നിങ്ങളുടെ മുറിയാകെ ചേതോഹരവസ്തുക്കളെക്കൊണ്ട് നിറയ്ക്കും.

 

നിങ്ങളുടെ മുഖത്തിന് ഏറ്റവും ചേര്‍ന്ന

ഇയര്‍ റിംഗുകള്‍ ഉപഹാരമായി തലയിണക്കീഴെ  വെച്ചിട്ടു പോകും.

 

യൂറോകള്‍ ചെലവാക്കി എല്ലാ ദിവസവും അയാള്‍ നിങ്ങളെ കാണാന്‍ വേണ്ടി മാത്രം ദൂരത്തുനിന്നു വരും.

 

യഥാര്‍ഥത്തില്‍ നിങ്ങളുണരേണ്ടെന്നുതന്നെയാണ് അയാള്‍ക്ക്..

നേരം പുലരുന്നതുവരെ ഉറങ്ങുന്ന നിങ്ങളെ , വെറുതെ നോക്കിക്കൊണ്ടിരിക്കുക മാത്രം ചെയ്യും.

 

നിങ്ങള്‍ക്കുവേണ്ടി പൊടിപിടിച്ചുകിടക്കുന്നതന്റെ വീട് നന്നായിത്തന്നെ തട്ടിക്കുടഞ്ഞെടുക്കും.

നിറയെ ചിത്രങ്ങള്‍ തൂക്കും.

നിങ്ങള്‍ക്കുവേണ്ടി ബ്രഡ്ടോസ്റ്റ് ഉണ്ടാക്കും.

അടുക്കളയില്‍ ഓടിനടന്നുപണിയുന്ന,

തുണികള്‍ ഉണക്കുന്ന,വീടു നോക്കുന്ന നിങ്ങളെ അയാള്‍സ്വപ്നംകാണും.

 

പ്രണയാര്‍ദ്രനായി ,അയാള്‍ നിങ്ങള്‍ക്കെഴുതുന്ന കത്തുകള്‍ 

ഏതോ ഒരു പ്രാദേശികജേര്‍ണലിലെ  ഡെയ്ലികോളത്തില്‍,

അഭിനിവേശത്തിന്റെ അലകളുയര്‍ത്തും.

പറയട്ടെ;അയാളൊരുകോളമിസ്റ്റാണ്.

 

സത്യം പറയൂ

നിങ്ങള്‍ അയാളെ ശ്രദ്ധിക്കാനേ പോവുന്നില്ലെന്നുണ്ടോ?

പാതിബോധത്തില്‍ ഒരു സ്വപ്നമായെങ്കിലും അയാളെ കാണാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലേ?

 

ഒരു കാര്യം ഓര്‍ത്തോളൂ,

ഈ തൊണ്ണൂറാം വയസ്സില്‍ ആദ്യമായി അയാള്‍ പ്രണയിക്കുകയാണ്!

 

കേട്ടോളൂഅയാളെന്നൊരാള്‍ 

നിങ്ങളുടെ അടിവയറ്റിലെ രോമങ്ങള്‍ വരെ എണ്ണിത്തിട്ടപ്പെടുത്തിവച്ചിട്ടുണ്ട്!!

 

*എന്റെ വിഷാദവേശ്യക്കൊരു ഓര്‍മക്കുറിപ്പ്- മാര്‍ക്വേസ്

**പിതാവിനാല്‍ പ്രണയിക്കപ്പെട്ട ,ഒരു മെക്സിക്കന്‍ നാടോടിക്കഥയിലെ മകള്‍

 

 

After all 
Who not wanna be a melancholy whore?
 

 

A state of half asleep

Which bromide or valerian gives.

You just sleep in that province

Fully relaxed. 

 

He'll come oneday,

And call you 'Dear Delgadina'.

Will caress you the whole night

Without trying to evoke. 

 

He'll load your room with splendours

And put the most fitting earrings 

Under your tenderest pillows.

He'll come to you

Spending Euros daily

Only to see you. 

 

He don't wanna to wake you up

He  just wanna to watch you

Till the next day. 

 

He'll preen his dusted home

Just for you.

And fill the housewalls with sceneries.

He'll make breadtoast for you

And dream you as a lass

Doing all household jobs. 

 

His love verses to you

Will arise zealed roars

In the daily columns

Yeah! he is a columnist. 

 

Tell me

Won't you ever wanna notice him?

Won't you ever wanna see him

Even as a dream? 

 

Remember

He's in love in his 90's!

Yeah! 

Even he counted your last netherhair!!

 

 

2.പ്രഥമം

 

 

 

അന്ന്  സ്കൂളില്‍വെച്ച് പ്രണയം പറഞ്ഞു

പുറകെ നടന്നവന്റെ പേരും 'ബൈജുഎന്നായിരുന്നു.

അവന് നിനക്കുള്ളപോലെ

ബൈക്കൊന്നുമില്ലായിരുന്നു.

പ്രണയം നിറച്ചുവെച്ച ഒരു നുണക്കുഴി

ഉണ്ടായിരുന്നു.

പ്രണയത്തില്‍ വീണ പെണ്‍കുട്ട്യോള്

അതാസ്വദിക്കുന്നതുപോലെ

മുടി കോതുന്നതായി ഭാവിച്ച്,

തിരിഞ്ഞ്,അവനെ ഇടയ്ക്കിടെ

ഒളികണ്ണിട്ടു നോക്കുമായിരുന്നു.

ബൈജു ഉലഹന്നാന്‍ എന്ന്

നിന്നെ നീട്ടിവിളിക്കുന്ന പോലെ

അവന്റെ കൂടെ അപ്പന്‍ പേരോ

വീട്ടുപേരോ ഒന്നുമില്ലായിരുന്നു,

'ചക്കീ ചങ്കരീന്നൊക്കെ അവന്‍

വിളിക്കുമ്പോള്‍,'ങും ങുംഎന്ന് മൂളിക്കേട്ട്

പേരോ നാളോ പ്രസക്തമല്ലാത്ത

ഒരു തീരത്ത്,ലാവിലലിഞ്ഞ്

ഞങ്ങള്‍ അടിഞ്ഞുകിടക്കുമായിരുന്നു.

ഈ മുടിയിഴകളില്‍

അവനൊരു പുഴ കാണുമായിരുന്നു...

ഡാ ഉലഹന്നാന്‍മോനേ,

നീ എപ്പോഴെങ്കിലുമത് കണ്ടിട്ടുണ്ടോ?

അവനെങ്ങാനും ഒന്നിവിടെ വന്നിരുന്നെങ്കില്‍

ആ കൂട്ടുപുരികങ്ങള്‍ക്കിടയില്‍നിന്ന്

എന്റെ പേര് നുള്ളിയെടുക്കാന്‍ നോക്കാന്‍

ഞാന്‍ നിന്നോട് പറഞ്ഞേനെ..

 

The First

 

 

He, the one who came behind 

During school days,

Unveiled love was also Baiju.

He never owned a bike 

Like you.

But had a dimple 

Filled with love. 

 

As the girls fallen in love

Pretending to neaten the hair

Often looked at him slyly.

Just as you are called

'Baiju Ulahannaan' 

He had no paternal or family name

As suffix or prefix. 

 

When he called 'Chakki' or 'Chankari' 

Listened him fondly,

In a shore

Without anent the date or its name

We sedimented there

As if in a moon blanched land.

In the beauty of this hair

He used to see a river. 

 

Dear  Mr.Ulahannaan ,

Have you ever seen that?

If he ever came here,

I would have told you

To pluck my name 

From his unibrow.

 

 

 

3.വിലക്ക്

 

 

 

അറ്റം കീറിയ ഭൂപടം നോക്കി

വിലക്കപ്പെട്ട  അയല്‍രാജ്യത്തിന്റെ

അതിര്‍ത്തിവരച്ചു,

അതിരുകള്‍ അടയാളപ്പെടുത്തി,

സഞ്ചരിക്കാന്‍ ഒരിക്കലും സാധ്യതയില്ലാത്ത

റോഡുകള്‍,

ഒത്തുകൂടുമെന്ന് ഒരു പിടിയുമില്ലാത്ത

അവിടത്തെ പൊതുസ്ഥലങ്ങള്‍,

ഒരിക്കലും കാണില്ലെന്നുറപ്പുള്ള

വിനോദകേന്ദ്രങ്ങള്‍,

ചെന്നിറങ്ങാന്‍ ഒരിക്കലുമിടയില്ലാത്ത

വിമാനത്താവളങ്ങള്‍,

തുറമുഖങ്ങള്‍,

എല്ലാം കൃത്യമായി

മനസ്സിലാക്കി,

രേഖപ്പെടുത്തി,

 

അവന്റെ നെഞ്ചോട് ചേര്‍ന്ന്

ആ ചുണ്ട് കടിച്ചൊരുമ്മ..

 

The forbidden

 

 

Looking at the torn map 

Demarcated the frontiers of

The  neighbouring country,forbidden.

Flagged  its boundaries.

Roads, never likely to travel

Plazas, never likely to gather

Spas, I'll never see

Airports, I'll never deplane

Docks, I'll never debark

Discerned

And marked precisely

Cuddled him

And smooched..

 

 

 

Nisha Narayanan

nishaanarayan@gmail.com

9605639160 

 




















 


Previous Post Next Post