POEMS OF VASCO


 

Poems of vasco ( Dr .Vasudevan V )





നൂറ് കണക്കിന് ഡ്യൂപ്ലിക്കേറ്റ് കീ ഉള്ള ഒരു കാട്



ഏത് വഴിക്കും കാട്ടിലേക്ക് കയറാം
കടുവ കാടിനെ പൂട്ടി വെച്ചിട്ടില്ല
കലമാനുകൾ
കൊമ്പ് കൊണ്ട് വേലി കെട്ടിയിട്ടില്ല
വേഴാമ്പൽ ജനൽ തുറന്ന് തരും
സിംഹവാലൻ 
പഴങ്ങൾ പറിച്ച് തരും
പക്ഷികൾ വിളിക്കും
മലയണ്ണാൻ വിളിക്കും
വരയാടുകൾ 
വഴി കാണിച്ച് തരും

ചെരിഞ്ഞ് കുത്തനെ
റബ്ബർ മരങ്ങൾ
വെയിലിൽ കാപ്പിയിലകൾ
കാപ്പിത്തോട്ടങ്ങൾ
തൊഴിലാളികൾ ഫാക്ടറികൾ
ദൂരെ കാരറ്റ് ചെടികൾ

ഈ കുന്നിൽ ചെരുവിൽ നിന്ന് നോക്കിയാൽ
അപ്പുറം ഒരു റിസോർട്ട് വളരെ ചെറുതായി കാണാം
അപ്പുറത്തെ കുന്നിൽ നിന്ന് നോക്കിയാൽ ഇവിടെ ഒരു റിസോർട്ട് 
വളരെ കുഞ്ഞ്

ഒരു വലിയ മരം നിലം പൊത്തിയിരിക്കുന്നു 
ഓഫ് റോഡിൽ
ചിലപ്പോൾ മുറിച്ചതായിരിക്കാം
പുതിയ ഒരു മരം അകലെയല്ലാതെ തളിരിടുന്നുണ്ട്

ഒരു വലിയ പാറക്കല്ല്
ഉരുണ്ട് ഉരുണ്ട് കടലിലേക്ക് പോവാൻ ശ്രമിച്ചത്
വഴിയരികിൽ

അതിനടുത്ത് 
കാട് പൂത്ത ഫ്ലേവർ ചേർത്ത തട്ടുകട


A forest with hundreds of duplicate keys




The forest can be accessed through any 
routes
Since the tiger didn't lock it up
Or, the deers never fenced it
The hornbill would open the casements
The lion-tailed macaque would pluck  fruits for you
The birds as well as the mountain squirrels
would be beckoning you
And
The tahrs would show you the pathways

The sloping rubber trees,
Coffee leaves in the gleaming daylights
Coffee plantations,
The Laboures, factories
The carrot fields seen far away

While espying from this vale,
A resort on the other side hill
seems so eensy
From the other side hill top
The resort right here 
may look so teensy

A giant tree  
collapsed
on the off-road,
Might have been chopped down to earth
A budding fresh stem can be seen
Not so far away..

A whacking rock along the roadside
Which once strived for rolling into the sea.

Adjacent to that,
A cafe
Which is
Blended with the flavours of
Blossomed woods.



(Translated by V. Vinod payyanur)


പ്രണയ സംരംഭം



ഒരു സ്റ്റാർട്ട് അപ് എന്ന നിലയിൽ
എൻ്റെ ഹൃദയം ഇന്ന് രാവിലെ മുതൽ പ്രണയം തുടങ്ങി.
ഉല്പാദിപ്പിക്കപ്പെട്ട പ്രണയം
പല വിനിമയ മാധ്യമങ്ങളിലൂടെയും പലരോടും വിനിമയിച്ചു

പ്രണയം ഒരു വിഭവമാകുന്നു
അത് ഉല്പാദിപ്പിക്കാൻ കൂടുന്നതിന്,
പരസ്യപ്പെടുത്തുന്നതിന്
വിതരണം ചെയ്യുന്നതിന്
ഉപഭോഗിക്കുന്നതിന്
അനേകം പേർ
എൻ്റെ ഹൃദയത്തിൽ 
പാർക്കുന്നു.
എൻ്റെ പ്രണയത്തിൽ ഓഹരിയോ
പങ്കാളിത്തമോ ഉള്ളവരായി
വൈദഗ്ധ്യം പ്രദർശിപ്പിച്ച്
അവർ എന്നിലലിയുന്നു

പ്രണയത്തിലേക്ക് 
വന്ന് ഭവിച്ചവർ,
വിരഹത്തിൻ്റെ വാക്സിൻ 
എടുത്താൽ മാത്രം പിരിഞ്ഞ് പോകാൻ കഴിയുന്നവർ,
എന്നെ ഭ്രമണം ചെയ്യുന്നു.
ഞാൻ സ്വയം കറങ്ങി നടന്ന്
മറ്റുള്ളവരെ ചുറ്റിക്കുന്നു

എൻ്റെ ഫോണിന് വിശ്രമമില്ല
എനിക്കും ഇല്ല
എൻ്റെ മുറിയിലെ ലാപിനും ബെഡിനും 
വിശ്രമം  എന്താണെന്ന് പോലും അറിയില്ല.
ടൈം കിട്ടുമ്പോൾ 
ഞാൻ പ്രണയം തുളുമ്പുന്ന
പെൺകുട്ടികളുടെ കൊളാഷ് വരക്കുന്നു,
ചോര കൊണ്ട് തന്നെ.

സാമൂഹികമായും സാമ്പത്തികമായും ഹൃദയം പിടച്ചു,
യൂണിറ്റിൽ നിന്ന് പ്രണയത്തിൻ്റെ
ഉല്പാദനം മന്ദഗതിയിലായി.
ഇന്ദ്രിയപരത കുറഞ്ഞ ഡിസൈനിൽ 
സാങ്കേതികപരത കൂടിയ ഫാഷനിൽ 
ജി.എസ്.ടി വെട്ടിച്ച് അപ്പോഴും പിടിച്ച് നിന്നു

പ്രണയം 
പോക് ചെയ്ത്
സൈബർ പ്രതലങ്ങളോട്  പൂത്തുലയാൻ പറഞ്ഞു.
എന്നാലും മടുത്തു പല മാതിരി
ലവ് ഇമോജികൾ

കമ്പനി പൂട്ടി.
ഹൃദയം അതിൻ്റെ പണിയായ
ചോര പമ്പ് ചെയ്യലിലേക്ക്
ശ്രദ്ധിച്ചു.
ചോരയാൽ നനയാത്ത ഒരിടവും
ശരീരത്തിനകത്തില്ലെന്ന് അപ്പോൾ തോന്നി.



Love Enterprise




As a startup
my heart launched into love this morning onwards
the love produced
was exchanged with many through set portals

Love is a resource
to help produce it
advertise
distribute
and to consume
quite a lot of entrepreneurs
lodge
in my heart

share and partnership in my love
they deem,
 display such skills
and dissolve in me

those who walked
into love,
and would leave only when
the parting vaccine is taken
revolve around me.
I fool around myself
and make others fools

my phone hardly rests
me too
both my lap and bed 
are strangers to rest

If time permits
l draw a collage of
girls brimming with love
with blood 

heart beat socially and economically.
the production of love
from the unit dwindled
reduced sensuality design
in advanced technology fashion
adopted to evade GST and keep going

l poked
love
and asked the cyberspace  to bloom generously.
but dead bored with the bunch
of love emogies.
the company was shut down.
heart resumed its work
of pumping blood
with care.
there was nowhere in the body,
I learned then,
that blood fails to wet.


(Translated by K.C. Muraleedharan)



റോഡരികിലെ ഒരു വീട്



നിർത്താത്ത ഓർഡിനറി ബസിൽ നിന്ന്
എപ്പോഴും നോക്കുന്ന വീട്ടിൽ
ഒരു പെൺകുട്ടിയുണ്ട്

രാവിലെ ജോലിക്ക് പോകുമ്പോൾ
ടൂത്ത് ബ്രഷും കയ്യിലേന്തി
അവൾ ചെടി നനക്കുകയാവും.
മുറ്റമടി ഒരു ബൂർഷ്വാ കൺസെപ്റ്റാണ്
അവൾ അത് ചെയ്യാറില്ല

ചില ദിവസങ്ങളിൽ അവൾ
എഴുന്നേറ്റിട്ടുണ്ടാവില്ല,
ചെടികൾ കുളിക്കാതെ
നിൽക്കുന്നത് കണ്ടാൽ
അത് ഉറപ്പിക്കാം

ആ വീട്ടിൽ ഒരു ജർമൻ ഷെപ്പേർഡ് ഉണ്ട്,
ഓരോ വണ്ടി പോകുമ്പോഴും
കുരച്ച് ടോൾ പിരിക്കും.
പൂച്ചയെ കാണാം ചിലപ്പോൾ
നവരസങ്ങൾ കണ്ണിൽ വിരിയിച്ച്.

അവളുടെ
അച്ഛനോ അമ്മയോ അനിയനോ ഒരു അമ്മൂമ്മയോ അവിടെ
ഉണ്ടാകേണ്ടതാണ്,
പെൺകുട്ടിയെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ

കുറേ നാൾ നോക്കിയതുകൊണ്ട്
ആ വീടിനുള്ളിൽ എത്ര സ്ക്വയർ ഫീറ്റ് ഉണ്ട് എന്ന് വരെ
മന:പാoമാണ്
ചിലപ്പോൾ അത് വഴി പോവുമ്പോൾ
ദോശ ചുടുന്നത്
മണം കൊണ്ട് മനസ്സിലാക്കും

വീടിൻ്റെ വയസും
പെൺകുട്ടിയുടെ പ്രായവും
നോക്കിയപ്പോൾ വീടിനിട്ട പേരാകും
അവളുടെതും എന്ന് വിചാരിച്ചു
അതെ
അതു തന്നെയായിരിക്കും

വൈകുന്നേരം ജോലി കഴിഞ്ഞ്
വരുമ്പോഴും
അവളെ കാണാറുണ്ട്,
ഫോണിൽ ആരോടെങ്കിലും സംസാരിച്ച് കൊണ്ട് ടെറസിൽ തേരാ പാരാ നടക്കുന്നത്

ഒരു ദിവസം അവൾ
സ്കൂട്ടി എടുത്ത് ഗേറ്റ് കടന്ന് പുറത്തേക്ക്
ഇറങ്ങാൻ തുടങ്ങുമ്പോഴാണ്
ഓർഡിനറി അവിടെ എത്തിയത്.
ബസിൻ്റെ മുന്നിലും ബാക്കിലും
റൈറ്റ് സൈഡിലുമായി
കുറേ ദൂരം അവൾ ഉണ്ടായിരുന്നു

ഒരു ജംഗ്ഷനിൽ ബസ് നിർത്തിയപ്പോൾ
ഞാൻ ഇറങ്ങി
അവിടെ ഒരു ബേക്കറിയിൽ
അവളുണ്ടായിരുന്നു
അലുവയുടെ ഒരു വലിയ കപ്പൽ സ്വന്തമാക്കുന്നു

ഞാൻ ചിരിച്ചു, ഹായ് പറഞ്ഞു.
എന്നും കാണാറുള്ള കഥ കളറാക്കി വിസ്തരിച്ചു
ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു
ഞാനും എന്നും പോകുന്ന റൂട്ടിൽ
ഇതേ പോലെ 
ഒരു വീടിനെ 
വായ് നോക്കാറുണ്ട്
അവിടെ ഒരു ആൺകുട്ടിയുണ്ട്
ആ വീട്ടിലെ കോഴിയും അവൻ തന്നെ.



A House by the Wayside



From an ordinary bus without a stop there
regularly look at a house
where there's a girl.

On my way to the office
she with the toothbrush in hand
would be watering plants.
sweeping the lyard being a bourgeois concept
she won't do.
On some days
 she wakes up late. 
the  trees standing
unbathed
makes it obvious.

There's a German shepherd  in the house.
At every vehicle
he barks collecting toll.
A cat found sometimes
navarasas blooming in its eyes
Her popa, mum. brother or grandma
must be there,
l have seen  none but  her.

Watching for days
have a good idea of the  size of the house 
Sometimes going like that
l sense them making dosai
from the smell.

Her age
and the age of the house
go well alike to think
that the house carries her name.
Yes
must be .

From the office
in the evening
returning home
used to see her
on phone, talking to someone, walking aimless on the terrace

One day 
when she was just past her gate
on her scooty going out
the Ordinary reached the spot.
Sometimes ahead, at times trailing
on the right side along
she was with the bus for quite a distance.
Bus when it stopped at a junction
I alighted
at the bakery
there she was 
a ship of Halva in possession.

I smiled, with a hi
the daily sight of her elaborated in colours
smiling she said
I too, everyday, 
passing along the route
like this
gepe at a house
a boy lives
he is the cockerel of the house too !



(Translated by K.C. Muraleedharan)
Previous Post Next Post