Poems of Abdul Lathief.V

Poems of Abdul Lathief .V


വി. അബ്ദുൽ ലത്തീഫിന്റെ കവിതകൾ

 







ബാവുൽ സംഗീതംകൊണ്ട് സ്നേഹത്തെ വരയ്ക്കുന്നു.


                    

ബാവുൽ പാടുമ്പോൾ

ഏക്താരയിൽനിന്ന്

ഒരാൽമരം

എഴുന്നേറ്റു നിൽക്കുന്നു

നൃത്തം ചെയ്യുന്ന

കണ്ണുകളും കാതുകളും

ആൽമരത്തിൽ

നിർത്താതെ പിടയ്ക്കുന്ന ഇലകളാകുന്നു

 

പാട്ടു മുറുകുമ്പോൾ

മണികെട്ടിയ കാളവണ്ടിയിൽ

ഒരു ഗ്രാമം ചന്തയിലേക്ക്

പുറപ്പെടുന്നു

കാല്നടയാത്രക്കാരനായ

ഒരു പുഴ ദോലക്കിൽ വന്നു മുട്ടുന്നു

കോടയണിഞ്ഞ ആഹ്ലാദങ്ങളിലേക്ക്

സൂര്യൻ വന്നുദിക്കുന്നു

 

ഇലകൾക്കിടയിലൂടെ

കാറ്റുകളൊഴുകുമ്പോൾ

ബാവുൽ

രണ്ടോ മൂന്നോ നിമിഷം

ദൈവത്തെ കാണുന്നു

ലോകസാധ്യമായ

ഏറ്റവും സുന്ദരമായ ഒരു ചിരി

സൂര്യകാന്തിയെ തോൽപ്പിക്കുന്നു

തങ്ങി നിൽക്കുന്ന മനോഹരസ്മിതങ്ങളിൽ മനുഷ്യൻ വെറും മനുഷ്യനാകുമ്പോൾ

നൂപുരമണിഞ്ഞ മഞ്ഞക്കാട് രണ്ടുതവണ

മേലോട്ട് തുള്ളുന്നു

 

ബാവുളുകളുടെ കുഞ്ഞുചലനങ്ങളിൽനിന്ന്

ലോകത്തിനാകെയുമുള്ള

ചുവടുകൾ,

പുല്ലാങ്കുഴലിൽനിന്ന്

എല്ലാ വൻകരകളും നിറയുന്ന സംഗീതം

ദോത്താരയിൽനിന്ന് മഴ

പ്രണയത്തിന്റെയും കവിതയുടെയും വിത്തുകൾ.

പാട്ട്, താളം, ആനന്ദം

 

ബവുളുകൾ മണ്ണിലേക്കിറങ്ങി വരുന്നു

മേലോട്ട് ചൂണ്ടി

ഇലകൾ പഴുക്കുന്നത് കാണിച്ചു തരുന്നു.

മെല്ലെയടരുന്നത്,

തിടുക്കമില്ലാതെ കോഴിയുന്നത്,

മണ്ണിലമരുമ്പോൾ ഉറുമ്പുണ്ണികൾ കൂട്ടിക്കൊണ്ടു പോകുന്നത്...

 

പുല്ലാങ്കുഴലിന്റെ അന്ത്യശ്രുതിയിൽ

കുറെ ദൂരം കൂടെ നടന്ന്

മൗനം

 

ഹരി ഓം...ജയ് ഗുരു

ഹരി ഓം...ജയ് മാനുഷ്‌

 


Bāvul Sketches the World with Music


 

A banian tree from ēktāra would stand up

When Bāvul sings.

The dancing eyes and ears 

become the wriggling leaves of the tree

 

A village moves to the market in a

A bell attached bullock cart 

When the song reaches its peak

 

A pedestrian river

bumps into the Dōlak

 

The sun rises to the

Misty joys

 

When the wind flows through the leaves

Bāvul sees the God for a glimpse

 

The most beautiful smile

Possible in the world

Defeats the sunflower

 

When the human becomes just human

In the stay up smiles

The anklet worn yellow forest

jingles twice

 

All the footsteps for the entire world

from the slight motions of the Bāvul

 

Music that fills all continents form the flute

Rain from the Dō-tāra

Seeds of love and poetry

Songs, rhythm, ecstasy

 

Bāvuls come down to the earth

And pointing up

show us the ripening leaves

flaking slowly

falling without hurry

and the baby ants taking them

after settling in the earth

 

Silence,

Walking long with

The last tune of the flute.

 

Hari Aum……..Jay Guru

Hari Aum……..Jay Mānush

 

(Translated by Poet)



മേക്കലബെഞ്ചി

അഥവാ ഒരു കാള നടന്നെത്തിയ അയ്യായിരം വർഷങ്ങൾ



ഒരു കരാറിലും ഏർപ്പെടാതെ

നമ്മൾ

ഒരു യാത്ര പുറപ്പെടുകയാണ്.

നിന്റെ കൈയിലെ കൈലേസിൽ വരച്ചിട്ട

കാളവണ്ടിച്ചിത്രമാണ് നമ്മുടെ യാത്രാരേഖ.

 

നമുക്കു പിന്നോട്ടു നടക്കാമെന്നു നീ.

അങ്ങനെയെന്ന്  നാം നിലാവിനു ചുവട്ടിൽ

വണ്ടി കാത്തുനിൽക്കുന്നു

 

പിന്നോട്ടു പോകുന്ന ഒരു വണ്ടിയും കിട്ടാതെ

നാം അക്ഷമരാകുന്നു.

അപ്പോൾ

എല്ലാ കഥകളിലുമെന്ന പോലെ

ഒരു വൃദ്ധൻ പ്രത്യക്ഷപ്പെടുന്നു.

മധുരപ്പുകയുള്ള ഓരോ ബീഡി

അയാൾ നമുക്കു കത്തിച്ചു തരുന്നു.

മൂന്നു പേരും ഒന്നിച്ച് പുകക്കോട്ടയാകുമ്പോഴേക്കും

ഇരുട്ടിൽനിന്ന് ഒറ്റക്കാള കെട്ടിയ ഒരു വണ്ടി

തനിയെ ഇളകിവരുന്നു

 

നിലാവസ്തമിക്കുന്നതിനുമുമ്പ്

താറിട്ട വഴിയും

കല്ലുപാകി പൊടിയടച്ച പാതകളും പിന്നിട്ട്

നാം ചെമ്മൺനിരത്തുകളിലെത്തുന്നു.

നമ്മുടെ രാജ്യം നൂറ്റാണ്ടുകളോളം നടന്നുനീങ്ങിയ

പാതകളിൽ കാളവണ്ടിയുടെ കരകരശബ്ദവും

ലാടം പതിച്ച കുളമ്പടിയൊച്ചയും.

 

പ്രഭാതമാകുമ്പോഴേക്കും നൂറ്റാണ്ടുകൾ പിന്നിട്ടിരുന്നു.

വഴി നീളെ

കൃഷിയും കച്ചവടവും യുദ്ധങ്ങളും.

 

നമുക്കു മുമ്പിൽ

ഇപ്പോൾ കമ്പനിപ്പട്ടാളത്തിന്റെ ഒരു കോൺവോയ്.

യുദ്ധത്തിൽ ബാക്കിയായ ടിപ്പുവിന്റെ രാജ്യം.

ഒറ്റക്കാളവലിക്കുന്ന വണ്ടിയിൽ

നാം നമ്മുടെ

അടയാളത്തൂവാല ഞാത്തിയിടുന്നു.

 

ഏറ്റവും പഴയ കാളവണ്ടിക്കാരനെ കാണണമെന്നു നീ.

അങ്ങനൊരാളെ അറിയാമെന്ന് നമ്മുടെ വണ്ടിക്കാരൻ.

പക്ഷേ കുറേദൂരം വണ്ടി തെളിക്കണം.

 

ഒറ്റക്കാള വലിക്കുന്ന നമ്മുടെ വണ്ടി

കാലത്തിലൂടെ പിന്നോട്ടാണ് യാത്ര തുടർന്നത്.

ജനപഥങ്ങളിലെ ആഴ്ചച്ചന്തകളിലേക്ക്

നിരനിരയായെത്തുന്ന കാളവണ്ടികൾ,

ആവേശത്തോടെ തുള്ളിയൊഴുകുന്ന കാളക്കുട്ടന്മാർ,

ഒറ്റക്കാളയും ഇരട്ടക്കാളയും വലിക്കുന്ന വണ്ടികൾ.

 

പിന്നെയും പിറകോട്ടു സഞ്ചരിച്ചപ്പോൾ

യുദ്ധകാലത്തേക്കു പ്രവേശിച്ചു നാം.

നാട്ടു രാജാക്കന്മാരും ബ്രിട്ടനും യുദ്ധം ചെയ്യുന്നു.

പീരങ്കിക്കുഴലുകൾ കയറ്റിയ കാളവണ്ടികൾ വഴിനീളെത്തെളിയുന്നു

 

നീയൊരു പീരങ്കിക്കുഴലിലൂടെ നോക്കി

കലിംഗദേശത്തുനിന്ന്

പാടലീപുത്രവും ഉജ്ജയിനിയും കടന്ന്

കച്ചവടവണ്ടികൾ നിരയിടുന്നത്  കാണിച്ചു തന്നു.

ഗുജറാത്തുദേശത്തെ കച്ച് തുറമുഖത്തേക്കാണ് അവ ചലിക്കുന്നത്.

അവിടെ അറബികൾ അവരെ ആലിംഗനം ചെയ്തു സ്വീകരിക്കുന്നു.

ചരക്കുകൾ അറബിക്കപ്പലുകളിലേക്കു കയറുമ്പോൾ

വണ്ടിക്കാളകൾ സമൃദ്ധയമായി മേയുന്നു

വണ്ടിക്കാർ ചക്രങ്ങളുടെ കേടുപാടുകൾ തീർക്കുന്നു.

അറബിച്ചരക്കുകൾ കയറ്റി

വണ്ടികൾ

ഉൾനാടുകളിലേക്കു തെളിക്കുന്നു.

 

നിന്റെ ഭൂപടത്തിലെ

ഓരോ വരയും

പുതിയപുതിയ വഴികൾ കാണിച്ചുതരുന്നു

നിന്റെ കണ്ണിൽനിന്ന്

വണ്ടിത്താരകൾ നീലക്കടൽപോലെ

മുന്നിലേക്കിറങ്ങി നീണ്ടുപരക്കുന്നു.

 

അയാളിലേക്കിനി എത്രദൂരമുണ്ട്?

ഞാൻ ചോദിച്ചു.

രണ്ടായിരം വർഷംകൂടി.

അപ്പോൾ മൂവായിരം വർഷം

നമ്മൾ പിന്നോട്ടു നടന്നിരിക്കുന്നു.

 

ഇക്കാലത്ത് നമ്മുടെ നാട്ടിലേക്ക്

കുതിരകൾ വന്നു തുടങ്ങിയിരുന്നു

വണ്ടിയുടെ താളത്തിൽ നീ ഓർമ്മിച്ചു.

പക്ഷേ യഥാർത്ഥ ഇന്ത്യനടന്നെത്തിയത്

കാളവണ്ടികളിലാണ്,

വണ്ടിക്കാരൻ പറഞ്ഞു.

 

പിന്നോട്ടു നടക്കുംതോറും

കെട്ടിടങ്ങൾ കുറഞ്ഞുവരികയും

ചെറുകൂരകൾ തലപൊക്കുകയും ചെയ്തു

പാടങ്ങളിൽ കുപ്പായമിടാത്ത മനുഷ്യർ

കാളകളുമായി നിലമുഴുന്നു

വിത്തിടുന്നു

ചാലുകീറി വെള്ളംകൊണ്ടുവരുന്നു

പാട്ടുകൾ പാടുന്നു.

ഞങ്ങൾ യാത്ര തുടങ്ങിയ കാലത്തെ

അതേ വിത്തുകൾ

ആതേ പാട്ടുകൾ, അതേ കർഷകർ

 

നമുക്കിനി അഞ്ഞുറുവർഷം കൂടിയേ യാത്രയുള്ളൂ.

വണ്ടിക്കാരൻ

അപരിചമായ ഭാഷയിൽ ഒരു പാട്ടുമൂളി.

പുറത്തേക്കുനോക്കുമ്പോൾ

മരംകൊണ്ടുള്ള പണിയായുധങ്ങൾകൊണ്ട്

കൃഷിചെയ്യുന്നവർ.

പക്ഷേ, അതേ കാളകൾ, അതേ മനുഷ്യർ

മരവും മിനുക്കിയ കല്ലും മാത്രമാണ്

ആയുധങ്ങൾ.

ഇതുകൊണ്ട് ഇവരെങ്ങനെയാണ് കാളവണ്ടികളുണ്ടാക്കുന്നത്?

 

വണ്ടിക്കാരൻ

തല വെട്ടിച്ച് ചിരിക്കാൻ തുടങ്ങി.

ഈ ലോകത്തെ ചീകിയെടുത്തത്

പാതിയും കല്ലുകൊണ്ടാണ്.

അയാൾ പറഞ്ഞു

 

ഞങ്ങളിപ്പോൾ അദോനി* എന്ന ചെറുപട്ടണത്തിലെത്തി

അവിടെനിന്ന് കുറച്ചുകൂടി നീങ്ങി അസ്പാര* എന്ന ഗ്രാമത്തിലെത്തി.

അസ്പാര ഇടയരുടെ ഗ്രാമമാണ്.

 

ഇനി നടന്നു പോകണം, അയാൾ പറഞ്ഞു.

നിരന്ന പാതവിട്ട് ഞങ്ങൾ മല കയറാൻ തുടങ്ങി.

അവിടെയാണ് മേക്കലബെഞ്ചി*

വലിയ പാറകൾ കൂട്ടിയിട്ടപോലൊരു കുന്ന്.

വഴിയരികിൽ സൂക്ഷിച്ചുനോക്കിയാൽ

ചിതറിയ മൺപാത്രപ്പൊട്ടുകൾ കാണാം

കുനിഞ്ഞെടുക്കാൻ നോക്കിയപ്പോൾ അയാൾ പറഞ്ഞു

തൊടരുത്,

അയ്യായിരം വർഷങ്ങളായി അവിടെ കിടക്കുന്നതാണ്

അവയ്ക്ക് ഭൂതങ്ങളുടെ കാവലുണ്ട്*

മുകളിൽ പാറകളിൽനിറയെ ചിത്രങ്ങൾ.

മൂർച്ച കുറഞ്ഞ ആയുധങ്ങൾകൊണ്ടുവരച്ച

രേഖാചിത്രങ്ങളാണ്.

ഒറ്റയും ഇരട്ടയുമായി മനുഷ്യർ,

സൂര്യൻ,

സർപ്പരൂപങ്ങൾ

 

പാറയിൽ തെന്നിത്തെന്നി

അയാൾ ഞങ്ങളെ ഒരു ചരിവിലേക്കു നയിച്ചു.

അവിടെയുണ്ട് കല്ലിൽ കോറിയനിലയിൽ

ഏറ്റവും പഴക്കമുള്ള ആ വണ്ടി,

വണ്ടിക്കാരൻ,

കാളകൾ.

 

മങ്ങിത്തുടങ്ങിയ ആ ചിത്രത്തിൽനിന്ന്

വണ്ടിക്കാരൻ ഇറങ്ങിവന്നു

അയാൾ ആ ചിത്രങ്ങളുടെ കഥപറഞ്ഞു.

അവരുടെ ജീവിതം പറഞ്ഞുതന്നു.

അയാളുടെ ഭാഷ അജ്ഞാതവും

താളം പരിചിതവുമായിരുന്നു.

 

അയാൾ തന്റെ കാളകളുടെ കൊമ്പുകളിൽ തൊട്ടു.

അർദ്ധവൃത്താകൃതിയിൽ വളഞ്ഞുയർന്നുനിൽക്കുന്ന

കൊമ്പുകൾ.

അതേ കൊമ്പുകളും കാളകളുമാണ്

ഞങ്ങളുടെ വണ്ടിയിലുമെന്ന്

ഞങ്ങൾ ഞെട്ടിയറിഞ്ഞു

അയ്യായിരം വർഷം നടന്നുവന്ന കാളകൾ

 

നീ തൂവാലയിൽ വരച്ച

ആ കാളവണ്ടിച്ചിത്രത്തിലേക്ക്

ഞാനൊന്നുകൂടി നോക്കി.

അതേ വണ്ടി, അതേ കാളകൾ

അതേ കൊമ്പുകൾ


* ആന്ധ്രപ്രദേശിലെ നവീന ശിലായുഗ അവശിഷ്ടങ്ങളും കൽച്ചിത്രങ്ങളുമുള്ള ആർക്കിയോളജിക്കൽ സൈറ്റ്

* ആന്ധ്രപ്രദേശിലെ ഒരു നഗരം.

* അദോനിക്കടുത്തുള്ള ഒരു ഗ്രാമം

* അടുകൾക്കുള്ള കുളം എന്നർത്ഥം

* ഇവിടുത്തെ അവശേഷിപ്പുകൾക്ക് ഭൂതത്തിൻ്റെ കാവലുണ്ടെന്നാണ് പ്രാദേശിക വിശ്വാസം

 

 

Meklabenchi*

(The Journey of an Ox Through Five Thousand Years)

 


We are starting a journey,

without any conditions.

The travel guide is

the image of a bullock cart on your handkerchief,

held in your hands.

You say, “Let’s travel back”.

Agreeing, we stay under the moon, waiting for a carrier.

 

We grow impatient

waiting long for the cart.

Then like in any other story

an old man appears.

He lighted cigars, sweet, for us.

And we became a castle of smoke.

A cart drawn by a single ox

approaches by itself.

 

Before the moon wanes,

we pass the tar roads,

Then the roads holding back the dust with its stones.

and reached the old mud roads.

 

The ‘kada kada’ sound of the cart

And the sound of the hoofs

rise from the road,

through which our nation

Journeyed it’s centuries.

 

By dawn, we passed centuries

of farming, small trades and wars.

We hang our travel guide-

the handkerchief on the single bullock cart.

 

You ask, “Can we meet

the oldest cart-man?”

The old  man says, “Yes,

I know such a man,

but we will have to travel a lot”.

 

The single cart travelled back

through the time.

Now, we see carts in a row,

Reaching the weekly markets in the janpaths.

And calves floating in excitement.

Carts pulled by single and double oxen.

 

When we travelled further back,

we entered the war- times.

We saw the princely states, waging wars.

Carts carrying canons appear

throughout.

 

You looked through the barrel of a canon.

You showed me the carts moving in from Kalinga

passing all the way

through Pataliputra and Ujjain.

They are moving towards

the Port of Kutch in Gujarat.

The Arab merchants welcome

by hugging them.

While the goods were loaded in the ships,

the oxen grace plentiful and

the men repair the cart wheels.

Loaded with the Arabian goods,

the carts sought the interiors of the deep country.

 

“How long would it take to that Old Man?”,

I asked.

“Two thousand years or more”, he said.

Now, we have travelled three thousand years.

 

“By the time,

horses had started to come to our land”-

you recollected along with

the tune of the cart.

“But the original India reached here

on bullock carts”, told the old man.

 

When we reached

the depth of the time,

the view of the houses faded

and small huts popped up.

Half naked men and women are

working in the fields

with their oxen-

ploughing the fields,

sprinkling the seeds,

singing songs,

bringing water from the channels.

The same seeds of our time,

the same songs,

And the same farmers.

 

We need to travel

just five hundred years more from here.

The old man hummed a song

in a strange language.

When we looked out of the cart,

farmers were working with wooden tools.

Wood and polished stones are the only tools.

“How could they build the

carts with these tools!”

The old man smiled jiggling his head.

“More than half of the world

is built with these stone tools”, he said.

 

Now, we have reached a

small town named Adoni*.

Moving a little,

we reached Aspara- a village of shepherds.

 

“We have to be on foot from here”, he said.

Leaving the plain paths,

we started to climb.

 

Meklabenchi* stands there-

a hill mounted by big rocks.

Watching closely, pieces of pottery could be seen

spreading all the way.

When I bent to take a piece,

the old man warns,

“Don’t touch,

these have been lying here

since five thousand years.

Dieties have been guarding them

all these years”.*

 

At the top,

the rock were full of pictures

carved with blunt weapons-

men and women-

alone and in groups,

the sun,

and figures of snakes.

 

Gliding on the rocks,

he led us to the slope of the hill.

There we saw carved on the rock-

the oldest cart

with its man and oxen.

 

The cart-man came down

from the faded carvings.

He told us the stories of those pictures

and the life of the village and its people.

His language was unknown,

but the tone familiar.

He touched the horns of his oxen-

the horns held up in a semi- circle.

 

To our shock, we realised that

they are the same horns and

the ox of our cart.

The oxen who travelled

from Five Thousand Years.

 

Once again, I looked at the image

on your handkerchief-

the same cart, the same ox, the same horns.



(Translated by Poet)


• Mekulabenchi is an archaeological site in Andhra Pradesh, an Indian State.

Archaeologists claim that the ruins here date back about five thousand years.

• Adoni is a city in the Kurnool district in Andhra Pradesh

• Means pond for goats in Telugu language

• Local belief that the ruins are taken care by the deities.

 

ബിഹുനൃത്തം*ഒരു വാട്ടർ കളർ

ഇൻസ്റ്റലേഷനാണ്

 

                  വി.അബ്ദുൽ ലത്തീഫ്

 

സുന്ദരീസുന്ദരന്മാരുടെ രണ്ടു നിര

വാദ്യങ്ങളും പാട്ടുകളുമായി നൃത്തച്ചുവടിലാണ്.

ഈ കടുംവർണ്ണങ്ങളിൽനിന്ന്

ആറേഴുമാസം പിന്നിലാണ് ആദ്യത്തെ ഷോട്ട്.

അവിടെ ഒരമ്മ തന്റെ പതിനാറുകാരിക്ക്

സ്വന്തം ഉടുപ്പു നെയ്യാനുള്ള വർണ്ണരേഖകൾ

പകർന്നുകൊടുക്കുകയാണ്

പിന്നെയും പിറകോട്ടു പോയാൽ

പിച്ച നടക്കുന്ന കുഞ്ഞിന്റെ കവിളിൽ

ആട്ടത്തിന്റെ പെൺവടിവു ചാർത്തുന്നതും കാണാം.

ആൺകുയിലാകുന്ന ആ ചെറുപ്പക്കാരനെക്കണ്ടോ?

അവൻതന്നെയാണ് അമ്മാവന്റെ കാലിൽച്ചാരി

കഴുത്തിലൊരു ബിഹു ഷാളണിഞ്ഞ്

പുല്ലാങ്കുഴലുമായി സഗൗരവം നിൽക്കുന്നത്.

പ്രണയകാലത്തേക്ക് കുഞ്ഞുങ്ങളെ അണിയിച്ചൊരുക്കുന്ന

അച്ഛനമ്മമാർ ഈ ഇൻസ്റ്റലേഷന്റെ ഭാഗമാണ്.

ആടിത്തോൽപ്പിക്കാമോ പെണ്ണുങ്ങളേയെന്നാണ്

ആൺപാട്ടിന്റെ പെരുക്കം

ചുമലിളക്കിയും അരക്കെട്ടഴകാക്കിയും മുടിക്കെട്ടു കാണിച്ചും

പൊള്ളും പുടവകൾ വെട്ടിച്ചും

നീയെന്നെക്കണ്ടില്ലേയെന്നാണ് പെണ്ണിന്റെ മറുപടി.

ഞാൻ നെയ്ത ചേല കണ്ടില്ലേ?

നോക്ക്ഇതിന്റെ ചുവപ്പു നോക്ക്

ഗോത്രമുദ്രകൾ അളന്നൊപ്പിച്ചത് നോക്ക്.

ഒരു ഗ്രാമം മുഴുവനുമാണ് നോക്കി നിൽക്കുന്നത്.

പയ്യന്മാരുടെ നോട്ടം വീണില്ലെങ്കിൽ

ആധി അമ്മയ്ക്കാണ്.

കൊമ്പും പുല്ലാങ്കുഴലും പെയ്യിച്ച്

തിമിലയിൽ തിരമാല തീർത്ത്ഇലത്താളത്താൽ പാലപ്പൂ വീഴ്ത്തി

പാട്ടിൽ കുസൃതി പെരുകുമ്പോൾ

നെൽപ്പാടങ്ങളും കൃഷിപാഠങ്ങളും അടുക്കളയും നൃത്തത്തിൽ ചാലിച്ച്

പെണ്ണറിവ് പെണ്ണഴകാകും.

ആട്ടം കൊണ്ട്

പാട്ടിനെ വെല്ലു വിളിക്കും

താളം മുറുകും

ആകാശവും ചുറ്റുപാടാകെയും കോരിത്തരിക്കും

 മരിച്ചവർ പോലും ചുറ്റും നിരക്കും

പാട്ടുമൂക്കുന്ന നിശ്ചലനിർവൃതിയിൽ

സുന്ദരിമാർ ചിത്രശലഭങ്ങളായി ആകാശത്തേക്കുയരും.

താളത്തിനൊത്തു നടന്ന കാണികളും ഉയർന്നുപോകും

പറന്നു പോകുന്ന പെൺകുഞ്ഞുങ്ങളെ നോക്കി

അമ്മമാരുടെ കണ്ണുകളിൽ ബിഹുവിന്റെ ചെഞ്ചായം കലങ്ങും.

 

*ആസാമിന്റെ നോടോടി നൃത്തരൂപം. ബിഹു നമ്മുടെ വിഷുവിനു തുല്യമായ കൃഷി ആഘോഷമാണ്. ഈ സമയത്താണ് ജനങ്ങളുടെ ജീനുകളുടെ ഭാഗമായ ബിഹു നൃത്തവും അരങ്ങേറുന്നത്.

 

 

Bihu is a water color installation

 

 

Two rows of beautiful men and women

with all the instruments and beats

are dancing.

 

Far behind those deep colours

As far as six or seven years

There lies the first shot of this scene.

 

A mother is teaching the art of sewing

her own dress

to her sixteen year old daughter.

 

If you take a single step back

You can see a baby cheek getting adorned

with the femininities of dance.

 

Did you see the young man, the cuckoo?

He is the one standing there leaning on his uncle's legs

with a grave look on his face,

flute in his hand

and bihu shawl around his neck.

 

The fathers and mothers

who are getting their children

ready for a season of love

also belong to this installation.

 

Can you beat us with dance?

Ask the singing male crowd.

The girls answer

with the shake of their shoulders

the tied hair

and the whirling skirts.

Cant you see us?

They ask.

Cant you see this self stitched dress?

Have a look

Look into the redness

and the imprinted tribal marks

 

It is always the mothers

who are tensed.

What if a male gaze doesn't fall on her!

 

The flute

The trumpet

The naughty song

And the dance.

All that the girls know on farm,

fields and kitchen

will blend with their beautiful dance.

They challenge the song with that dance.

 

The rhythm is fast now

So fast that the sky and surroundings get excited.

Even the dead come out of their grave

and stand in circles.

 

at the high pause of the rhythm

The girls, as butterflies,

fly farther into the sky

The audience tuned with the music

also join them

 

the mothers stand there,

with their r eyes reddened by the bihu colours,

looking at their flying daughters

 

 

(Translated to by Remya Sanjeev)

 


Previous Post Next Post