Poems of Biju Rocky

 

Poems of Biju Rocky



ബിജു റോക്കിയുടെ കവിതകൾ





കുറച്ചധികം



വെയില്‍ മാഞ്ഞു.

അതിസാധാരണമാം ഇരുള്‍പരന്നു.

ചെന്തീ തിരശ്ശീല നെടുകെ പിളര്‍ന്ന്

മാന്ത്രികന്‍ പ്രത്യക്ഷപ്പെട്ടു.

പൊള്ളയായ തൊപ്പിയില്‍നിന്ന്

തൂവെള്ള മുയലിനെയെടുത്തു.

കുപ്പായംവിടര്‍ത്തി, വടിചുഴറ്റി

സദസ്സിന് നേരെ തലകുനിച്ചു.


മുയലതാ  തൂവാലയാകുന്നു.

ചിറക് മുളച്ച് പറന്ന് പൊങ്ങുന്നു.

വാസനപുരട്ടിയ പൂവായി കൊഴിഞ്ഞ് വീഴുന്നു.

പൈദാഹമകറ്റും പതഞ്ഞപൈമ്പാലായി

പാത്രം നിറഞ്ഞുകവിയുന്നു.

എവിടെ നിന്നോ കള്ളിപൂച്ചയെത്തി

പാത്രം നക്കിതോര്‍ത്തുന്നു.


കാണികള്‍  കോട്ടുവായിട്ടു.

കുറച്ചധികം..കുറച്ചധികം..

അവര്‍ ആര്‍ത്തു.


കൂട്ടിപിരിച്ച ഒച്ചകള്‍

കയറായി,

പാമ്പായി

വലിയവായില്‍

മാന്ത്രികനെ

വിഴുങ്ങാന്‍ ചെന്നു.


വിശപ്പിന്റെ കുരഞ്ഞ അറ്റം തേടി

തൊണ്ടയിലൂടെ

കടവയറ്റിലേക്ക്

ഇക്കിളിയോടെ

മാന്ത്രികന്‍

നെടുനീളന്‍ വാള്‍

ഇറക്കിവിട്ടു.

എത്ര തിന്നാലും നിറയാത്ത

നീണ്ടുനീണ്ടുപോകും

കുടലിന്റെ

വന്‍ചുഴിയിലേക്ക്

തലതാഴ്ത്തി വാള്‍ പോയ്മറഞ്ഞു.


മാങ്ങ പൂളുമ്പോലെ

ചെറുവിരല്‍ മുറിച്ചിട്ടു.

തെല്ലിടനീണ്ടു  ഒറ്റക്കാലില്‍

വിരലിന്റെ തക്കിട കിടതൈ നൃത്തം .

എങ്ങുനിന്നോ നിരനിരയായി

ഉറുമ്പുകളെത്തി

വിരലിനെ നഗരപ്രദക്ഷിണത്തിനെടുത്തു.



രണ്ട് റാത്തല്‍ മാംസം

തുടയില്‍ നിന്നരിഞ്ഞിട്ടു.

മാതളനാരകത്തിന്റെ

ചെമന്നുതിളങ്ങും വിത്തുമണികള്‍ തിരഞ്ഞ്

കിളികളത് കൊത്തിപെറുക്കി.

ഒരു ചെവി മുറിച്ച്

ചൂടോടെ താലത്തില്‍ നീട്ടി.

നിത്യപ്രണയസ്മാരകമായി

ഒരുവളത് ടിഷ്യുപേപ്പറില്‍ പൊതിഞ്ഞെടുത്തു.


അറ്റകൈ പ്രയോഗമായി

കൈകള്‍ മുറിച്ചിട്ടു.

തുടല്‍പൊട്ടിച്ചെത്തിയ

പട്ടി ഒറ്റകപ്പിനതകത്താക്കി

താടിമുട്ടിച്ച് നിലംപറ്റെ

ധ്യാനത്തിലമര്‍ന്നു.


ചായ്ച്ച്‌നിര്‍ത്തിയ വാളില്‍

ദേഹത്തെ കുത്തിപൊതിച്ചു.

പൊട്ടിക്കിളര്‍ത്തി ചില്ലകള്‍ പടര്‍ത്തി

വളര്‍ന്നുവലുതായി ചോര ഓടിവന്നു

കഴുകിയാല്‍ പോകാത്ത

ഒട്ടുന്നചോരയില്‍

കാലോടിച്ച് അവരാര്‍ത്തു.

പോരാ, പോരാ.

കുറച്ചധികം...കുറച്ചധികം



A little more



The sunlight has faded, on

its place a casual darkness

has spread; the enchanter

arrives parting the crimson

screen of flames, to pull out

a snow white hare

from the hat's hollow.

He bows to the crowd

with coat-spread and wand-wave.

 

The hare's now a scarf,

it sprouts wings and soars

high, drops wilted like

a scented flower, spills

frothing milk

that slakes your thirst,

a rustler puss comes from

nowhere to lick the vessel clean.

 

The crowd yawns.

A little more...a little more

they cheer.

 

Sounds braided together

turn a rope and then

a snake, chases

the enchanter

with open jaws

to devour.

 

The enchanter

drives his scimitar

deep down the gut

with a tickle

through the throat

and it vanishes down

the vortex of

endless etnrails

full of hunger that

can't be sated.

 

The little pinkie was

lopped the way you

cut mangoes; for a while

 it danced hip-hop on

one leg and then ants

came in a file, carried

it off for a ctiy parade.

 

Two pounds of flesh

were ripped from thighs.

Birds that came searching

for arils of pomegranate

pecked on it. An ear was

chopped, offered hot

on a plate. Relic of ever-

lasting love -- a girl

wrapped it up in a tissue.

 

Palms were severed

as the last recourse.

A dog that broke its chain

gobbled it up in one go,

dropped flat on the floor with chin

touching the ground to ruminate.

 

The body was spiked

on a sword kept aslant,

the blood came running

sprouting new branches

to spread; testing the

sticky blood that cannot

be washed away

with slippery feet

they cheered not

enough, not enough

a little more...a little more.


( Translated by Binu Karunakaran)

 

 




ഒന്നെടുക്കുമ്പോള്‍ രണ്ട്

 



കവിത എഴുതാന്‍ തുടങ്ങുമ്പോള്‍
കിളി മാത്രമേയുള്ളൂ.
പല മാലകളില്‍നിന്ന്
അക്ഷരം ഊര്‍ത്തിയെടുത്തു
കിളിയെ കോര്‍ത്തു.
കൊക്കിനെ  കൂടുതല്‍ കൂര്‍പ്പിച്ചു.
വട്ടക്കണ്ണിയെ നീള്‍മിഴിയാക്കി
പാട്ടില്‍ തേനൊഴിച്ചു
ചെമപ്പുവാലില്‍
പച്ചയും നീലയും അധികം ചേര്‍ത്തു.
ചിറകില്‍ പപ്പുകളേറെ തുന്നിക്കൊടുത്തു.

 
കിളിച്ചിത്രം തീരുംമുമ്പേ
ഓലനാരുകളാല്‍
 
കൂടൊരുക്കി, കിളി.
കൂടിനെക്കുറിച്ചെഴുതുമ്പോഴേക്കും
കിളി മുട്ടയിട്ടു.
മുട്ടയെക്കുറിച്ചെഴുതുമ്പോഴേക്കും
 
ചിറകിന്‍ച്ചോട്ടില്‍ ചൂട് പരന്നു.
കുഞ്ഞ് വിരിയുമ്പോഴേക്കും
കവിയോട് ചോദിക്കാതെ
 
വലിഞ്ഞുകേറി പാമ്പ്  വന്നു.

കവിത കിളിയെക്കുറിച്ചാണ്
പാമ്പ് വിളിക്കാതെ വന്നതാണ്.
കവി മൃദുലചിത്തനാണ്.
കിളിയും പൂവും മലരുമാണിഷ്ടം.
പക്ഷേ, പാമ്പിനതറിയില്ലല്ലോ.

പാമ്പ് കിളിക്കൂട്ടിലേക്ക്
താളഭംഗിയോടെ
വൃത്തമെഴുതി ഇഴഞ്ഞുകയറുന്നു.
പറഞ്ഞല്ലോ,
കിളിയുടെ കവിതയില്‍
പാമ്പിന് ഇടമില്ലെന്ന്.
പക്ഷേ, പാമ്പിനതറിയില്ലല്ലോ.

മുട്ടയും പാമ്പും
തൊട്ടടുത്ത് കണ്ട നിമിഷത്തില്‍
കവി കണ്ണടച്ചു.
കവിതയില്‍ നിന്ന്
പാമ്പ് ഇഴഞ്ഞുപോകാന്‍  കൊതിച്ചു.
പക്ഷേ, പാമ്പിന്റെ വായില്‍
ഞെരിയുകയാണിപ്പോള്‍
മുട്ടയും
പറക്കാന്‍ കൊതിച്ച കുഞ്ഞും.

ഹാ, കഷ്ടം വെച്ച്
പാമ്പിനെ  തല്ലിച്ചതച്ച്
ജീവനോടെ കുഴിച്ചുമൂടി.
കിളിക്കൂട് അടുപ്പില്‍ വെച്ചു.
എഴുതിയതെല്ലാം കീറിക്കളഞ്ഞു.
പുതിയ കവിത എഴുതിത്തുടങ്ങി.
കവിതയുടെ പേര്:
കിളിക്കൂട് ഒളിപ്പിച്ച
വെളിച്ചം

മിന്നാമിനുങ്ങുകളെ പറത്തിവിട്ട്
കിളിക്കൂട് കത്തുന്നു
സൗമ്യമായ വെളിച്ചം പൊന്തുന്നു.
കിളിക്കുഞ്ഞിന്റെ ചിറകല്ലേ
 
മഞ്ഞവെളിച്ചമായി
ആളിയിളകി നില്‍ക്കുന്നു?



Take one get two

 



When the poem begins
there's only a bird.

Beaded along with rune gods
drawn from many strings.

The beak was sharpened. Round
eyes were tweaked, widened.

Honey was poured into the song
and on the red racket tail dollops
of green & blue were dropped.

Etxra plumes were sewn to the wings.

I thought the poem was done.
But the birdie had plans.

It crafted a nest with fibres
of palm and laid an egg before
one could brood about the roost.
A warmth kept spreading
on the wings even as notes
on the egg were being fleshed.
As the egg hatched,
a snake -- it did not have
the poet's invite -- gatecrashed.

The poem was about a bird
and the snake came in unasked.

The poet is a snowflake
and loves birds, blooms & blossoms.

But the snake, what does it know?
It slowly slithered into the nest
in a perfect show of rhyme and meter.

Have said this before,
the snake has no place
in a poem for the bird.

The poet closed his eye
the moment he saw the snake
and egg up-close.

The snake longed to crawl
out of the poem. But now
the egg and the fledgling
were being crushed by jaws
of the snake.

Muttering, how sad! poor thing
the snake was beaten black
and blue and buried alive.

The nest was shoved inside a hearth.
Whatever written was shred to pieces.

And thus a new poem began its course.

The poem was titled:
Light hidden in the nest

The nest is burning
letting out glow worms

A gentle light lifts up.

Isn't it the birldling's wing,
that blowing and wavering
yellow light?

( binu karunakaran)




മരണഘടന

 




കാറ്റ്  ആട്ടിപായിച്ച
മഴ
വളഞ്ഞുകുത്തി നടന്ന രാത്രി.
ടാര്‍കമ്പിളി തലമുഴുവന്‍ മൂടി
വഴികളുറങ്ങുന്നു.

മരങ്ങളുറങ്ങുന്നു.
ജീവജാലങ്ങളെല്ലാം
ഉറങ്ങുന്നു.


എംജി റോഡില്‍
മൊബൈല്‍ ടവറിന് കീഴെ
അന്തിവെളിച്ചത്തില്‍
ഒരനക്കം മാത്രം ജീവനോടെ.

ഇഴഞ്ഞുപോകുന്നു
മൂടിവെച്ച ഏതോ രഹസ്യം.

അടുത്തെത്തിയപ്പോള്‍,
മേല്‍ക്കോരിയേറ്റു.  
കുഞ്ഞാമ !
റോഡ് മുറിച്ചുകടക്കുകയാണ്
മെല്ലേ .

റോഡിന്റെ നടുവില്‍ എത്തിയപ്പോള്‍
ആമ
തലപൊക്കി  നോക്കി.
മണ്ണടിഞ്ഞ
അപ്പന്റെയും അമ്മയുടെയും
ദാഹം തീരാത്ത ,
തൊണ്ട വരണ്ട
നോട്ടം.

ആമ നീങ്ങുന്നു,
ചില്ലകളൊടിഞ്ഞ
അശോകമരചോട്ടിലൂടെ,
ത്രിവര്‍ണ ട്രാഫിക് സിഗ്‌നലിലൂടെ
മുതുകില്‍ തടവറകള്‍ വരഞ്ഞ
മരണഘടനയുടെ
പരസ്യചിത്രവുമായി.


കേറ്റിവെച്ച കരിങ്കല്ലിന്റെ
കനത്തില്‍
പുളയുന്ന
പാമ്പായി,
കടല്‍കുടിച്ചുവറ്റിക്കാനുള്ള
ദാഹവുമായി
ആമയുടെ ലോംഗ് മാര്‍ച്ച് .

 

 



Death's constitution

 



The night,
rain shooed by
wind stood askew.

Thet rees were
asleep and the
roads with
bitumen blanket
over their
heads. All living
things in a state
of repose.

The ctiy was dark,
soundless.

On the MG Road
below the mobile
tower
in the skyglow
something was alive
and moved.

Crawling away,
a secret yet to be revealed.

Moving closer
gave the goosebumps.
A baby ttoroise!
crossing the road
from one brink to other,
slowly.

Reaching the middle
of the road it raised
its head and looked
the parched throat
look of unquenchable thirst
of a lineage of grandads
and grandmoms.

Below the Ashokat ree
with broken boughs,
through thet ricolour
of at raffic signal,
the tortoise moved
with an ad
on its back:
death's constitution
etched by prisons.

Under the weight
of a boulder
like a snake that
wriggles
with thirst enough
to guzzle a sea,
the long march
of the tortoise.

( binu karunakaran)

 

 


Previous Post Next Post