Poems of Nazeer Kadikkad

 Poems of Nazeer Kadikkad


 നസീർ കടിക്കാട്





അഞ്ചുപേർ വായിച്ചപ്പോൾ തീർന്നുപോയ കവിത

 


ഇന്നലെ 

എഴുതിയ കവിത

അഞ്ചുപേർ വായിച്ചു.

ഒന്നാമത്തെയാൾ

കവിതയിലെ വീട്ടിലെ 

പെൺകുട്ടിയുമായി

ആരുമറിയാതെ ഒളിച്ചോടി.

രണ്ടാമത്തെയാൾ

കവിതയിലെ വൃദ്ധനായ

ഭിക്ഷക്കാരനെ

തലക്കടിച്ചു കൊന്നു.

മൂന്നാമത്തെയാൾ

കവിതയിലെ പുഴ വക്കിലെ

വീടും പറമ്പും വിറ്റ്‌

നഗരത്തിലേക്കു താമസം മാറി.

നാലാമത്തെയാൾ

കവിതയിലെ രാജ്യത്തിന്റെ

രഹസ്യങ്ങൾ ചോർത്തി

അതിർത്തി കടന്നു.

അഞ്ചാമത്തെയാൾ

കവിതയിലെ തടവറ തകർത്ത്‌

നിരപരാധിയായ മനുഷ്യനെ

തുറന്നു വിട്ടു.

 

പിന്നെയും വന്നു

കവിത വായിക്കുവാൻ

ഒരു കൃഷിക്കാരൻ

ഒരു കച്ചവടക്കാരൻ

ഒരു കാമുകി

ഒരു അദ്ധ്യാപകൻ

ഒരു പത്രപ്രവർത്തക

ഒരു തൊഴിൽരഹിതൻ

ഒരു ശാസ്ത്രജ്ഞൻ

ഒരു രോഗി

ഒരു സ്ക്കൂൾ കുട്ടി

ഒരു വീട്ടമ്മ

ആളുകൾ വന്നു കൊണ്ടിരുന്നു

 കവിതയിൽ

ഒന്നുമില്ലല്ലോ എന്ന്

അവരെല്ലാം തിരിച്ചു പോയി.

 

തിരിച്ചു പോകുന്നവരെ തന്നെ

നോക്കി നിൽക്കുകയാണു ഞാൻ

 

 

A poem nothing of which was left when five people read it

 

 

Five people read

the poem

I wrote yesterday.

The first one

eloped with the girl from

the house in the poem.

The second one

smashed the head of the

old beggar in the poem

and killed him.

The third one

sold his house and land 

on the banks of the 

river in the poem

and migrated to the city.

The fourth one

leaked out State secrets

of the country in the poem

and crossed the border.

The fifth one

broke down the 

prison in the poem and 

let an innocent man free.

 

Others followed, to read the poem.

 

A farmer

A trader

A lover girl

A teacher

A woman journalist

An unemployed man

A scientist

A patient

A school kid

A house wife

They all went back

disappointed there was

nothing left in the poem

 

I am stationed here 

observing intently

the people who are going back.


Translated by Rash



എന്റെ ശബ്ദം



ഞാൻ പറയുന്നത്‌ നിങ്ങൾക്കു മനസ്സിലാകുമോ

എന്നെനിക്ക്‌ അറിയില്ല.

എല്ലായ്പോഴും അത്‌ അങ്ങിനെയാണ്‌.

എന്റെ ശബ്ദത്തിൽ

ഞാൻ സംസാരിച്ചു കൊണ്ടിരിക്കുന്നു.

ചീവീടിനെയോ,

പല്ലിയെയോ പോലെ സ്വകാര്യമായി.

പറമ്പിൽ പുല്ല് തിന്നുന്ന പശു

അമറുന്നത്‌ ഞാൻ

കൗതുകത്തോടെ നോക്കി നിൽക്കുന്നു.

പശുവിനോടും ഞാൻ സംസാരിക്കുന്നുണ്ട്‌.

കിളികളോടും,മൽസ്യങ്ങളോടും,

നായ്ക്കളോടും,മനുഷ്യരോടും

അങ്ങിനെ തന്നെ.എന്റെ ശബ്ദത്തിൽ.

ഞാനപ്പോൾ സങ്കടപ്പെടുന്നു

സ്വന്തം ശബ്ദത്തെ തന്നെ ഓർത്ത്‌.

ആഗ്രഹമുണ്ട്‌ സംസാരിക്കുവാൻ,

കിളികളോട്‌ കിളികളുടെ ശബ്ദത്തിൽ

മൽസ്യങ്ങളോട്‌ മൽസ്യങ്ങളുടെ ശബ്ദത്തിൽ

യാചകനോട്‌ യാചകന്റെ ശബ്ദത്തിൽ

പട്ടാളക്കാരനോട്‌ പട്ടാളക്കാരന്റെ ശബ്ദത്തിൽ...

എന്റെ തൊണ്ടയിലപ്പോൾ വായു നിറയും

വെള്ളം നിറയും

മണലും പാറയും നിറയും

വൃക്ഷങ്ങളും കുന്നുകളും നിറയും

സൂര്യനും നക്ഷത്രങ്ങളും നിറയും

സ്വർഗ്ഗവും നരകവും നിറയും...

മറ്റെല്ലാ ശബ്ദങ്ങളും അവയ്ക്കടിയിൽ

വീർപ്പുമുട്ടി കിടക്കും.

ഞാൻ പറയുന്നത്‌ നിങ്ങൾക്കു മനസ്സിലാകുമോ

എന്നെനിക്ക്‌ അറിയില്ല.

എല്ലായ്പോഴും അത്‌ അങ്ങിനെയാണ്‌.

എന്റെ ശബ്ദത്തിൽ

ഞാൻ സംസാരിച്ചു കൊണ്ടിരിക്കുന്നു.

മണൽതരിയോ,

ചെരുപ്പുകളോ പോലെ സ്വകാര്യമായി.

ഒന്നു കൂടി തെളിച്ചു പറഞ്ഞാൽ

നിങ്ങളുടെ ഒറ്റയ്ക്കിരുന്നുള്ള വായന പോലെ.



My voice



I always keep talking

In my own voice

Not sure if you follow

Anything I am trying to say

 

My voice is always the same

Much like a cricket or house gecko

Chirping away secretly in a corner

 

I am fascinated by the mooing cow grazing in the yard . 

I talk to her too,

To the birds , to the dogs 

To the fishes and to the people

I talk to all of them in my voice

And my voice is always the same

 

Troubled with my own voice

I wish to speak differently

 

To the birds in like a bird

To the fishes like a fish

To the beggar on the streets like a beggar

To the soldier like a soldier...

 

Then i choke

I choke on the water

I choke on sands and rocks

I choke on trees and mountains

I choke on sun and stars

And hell and heaven in my throat

All other voices are muffled now

 

I don't know if you can fathom 

What i am trying to say here

It is always like this

I keep talking in my own voice 

Like sandals to the sand secretly

 

To draw a clear picture 

Its like your lone reading !

 

(Translated  by Reena Babu)


 

എഫ്‌  ആർ


 

അയാൾ മരിച്ചു

കുത്തിക്കൊന്നതാണ്‌.

മരിച്ചയാളെ എനിക്കറിയില്ല

കുത്തിയയാളേയും.

മരിച്ചയാളുടെ ചോര

എന്റെ വീടിനു മുമ്പിലൂടെയാണ്‌

ഒലിച്ചു പോയത്‌.

കുത്തിയയാൾ വലിച്ചെറിഞ്ഞ കത്തി

എന്റെ വീടിനു പിന്നിലാണ്‌

വന്നു വീണത്‌.

എന്റെ വീടിനകത്തിപ്പോൾ‌ 

രണ്ടു സ്ത്രീകൾ

ഒരേ ശബ്ദത്തിൽ കരയുന്നുണ്ട്‌,

അവരേയും എനിക്കറിയില്ല.

എന്റെ വീട്‌

നിങ്ങളുടെ വീടിനു

തൊട്ടടുത്തു തന്നെയാണ്‌,

നിങ്ങൾക്കത്‌ അറിയില്ലെങ്കിലും.

നമ്മുടെ വീടുകൾക്കിടയിൽ

കുട്ടികൾ കളിക്കാറുള്ള

ചരൽമണ്ണു നിറഞ്ഞ

ഒരു മൈതാനമുണ്ട്‌.

പണ്ട്‌,

അതൊരു കുന്നായിരുന്നു

 

F. I. R 

 

He's dead,

yeah, he got

stabbed to death.

 

I know neither

the killed guy,

nor the jack

who stabbed him.

 

The blood of the

killed man streamed

past the front-porch

of my house.

 

The knife that the

murderer hurled away

fell bang on the backyard

of my house.

 

There are now

two women sobbing

in the same pitch,

inside my house.

 

I donot know

these women either.

 

My house sits

right next to

yours, though

you won't be

aware of it.

 

Snuggling between

our homes,

there's that

level clearing,

with loose gravel sands-

that ground,

the one,

where the children play.

 

It used to be

a hillside,

many moons ago.


 (Translated by Saritha Varma)



Previous Post Next Post