Poems of P N Gopikrishnan

Poems of  P N Gopikrishnan /

പി.എൻ ഗോപീകൃഷ്ണന്റെ കവിതകൾ 





അർഹതയും സംവരണവും

                 Image courtesy by Riyas Komu



 

ആ കോളനിയിൽ

ഞാൻ വന്നുപെട്ടതായിരുന്നു.

ഞങ്ങളുടെ കക്കൂസ് ടാങ്ക് നിറഞ്ഞിരുന്നു.

കോരി വൃത്തിയാക്കാൻ

ഒരാൾ വേണമായിരുന്നു.

 

ബാംഗ്ലൂർ നല്ല നഗരമാണ്.

പ്രത്യേകിച്ചും ഭക്ഷണത്തിന്റെ കാര്യത്തിൽ .

കോസ്മോപൊളിറ്റൻ നഗരമായതിനാൽ

രുചിയും കോസ്മോപൊളിറ്റൻ തന്നെ.

ലോകം ചുറ്റി വന്ന്

സന്ദീപ് പറയാറുണ്ട്.

“ അച്ഛാ,

ഇവിടെ കിട്ടുന്ന പിസ

ഇറ്റലിയിലും കൂടി കിട്ടില്ല”

ശരിയാണ്.

ബാംഗ്ലൂർ നമ്പർ വൺ നഗരമാണ്.

കക്കൂസ് നിറയും വരെ.

 

അത് നിറഞ്ഞാൽ

തായ് ചിക്കൻ

ഓക്കാനിപ്പിക്കും.

അഡയാർ ആനന്ദഭവന്

ചാണകം മണക്കും.

കഫേ കോഫിഡേയിലെ കപ്പൂച്ചിനോ

ഓടയിലെ വെള്ളമാകും.

 

അതിനാണ്

കോളനിയിൽ വന്നത്.

ബാംഗ്ലൂരിനെ വൃത്തിയാക്കാൻ

തിമ്മപ്പ വേണം.

സ്വന്തം മലവും അന്യമലവും തമ്മിൽ

വ്യത്യാസം കാണാത്ത തിമ്മപ്പ.

 

തിമ്മപ്പയെ കണ്ടില്ല.

പകരം നിന്നെക്കണ്ടു.

എന്റെ അരപ്പൊക്കത്തിൽ.

 

അത്ഭുതം ഒന്നും തോന്നിയില്ല.

ഇന്ത്യയിലെ ഏറ്റവും മാറ്റുകുറഞ്ഞ പ്രതിമകൾ

നിന്റേതാണ്.

എല്ലാ കോളനിയിലും കാണും,

ഓരോന്നെങ്കിലും.

 

ഞാനും ഉയർന്ന ജാതി ഒന്നുമല്ല.

ഞാനും പഠിച്ചത്

സർക്കാർ സ്കൂളിലാണ്.

ഞാനും സമത്വത്തിൽ വിശ്വസിക്കുന്നു.

ഞാനും ശാസ്ത്രവും യുക്തിയും

ഉദ്ഘോഷിയ്ക്കുന്നു.

 

പക്ഷേ,

ഞാൻ ഏറ്റവും വിശ്വസിക്കുന്നത്

അർഹതയിൽ ആണ്.

സംവരണത്തിൽ വിശ്വസിക്കുന്നത് കൊണ്ടല്ലേ

നീയിപ്പോഴും ഇങ്ങനെ കഴിയുന്നത്?

ഒരിക്കലും നിരപ്പാകാത്ത സിമന്റിൽ

നീലക്കോട്ടും വട്ടക്കണ്ണടയും ധരിച്ച്

ചീത്തപ്രതിമയായി?

തീട്ടം വാരുന്ന തിമ്മപ്പയുടെ

അയൽ വാസിയായി?

 

ഞാൻ പുറത്തേയ്ക്കുള്ള

വഴി തെരഞ്ഞു.

പെട്ടെന്ന് ഒരു കുടിലിന്റെ വരാന്തയിൽ

തിമ്മപ്പയെ കണ്ടു.

 

ഏപ്രിൽ 14 ന്

അവിടെ ഒരു നാടകമുണ്ട്.

അതിന്റെ റിഹേഴ്സൽ ആണ്.

നീലക്കോട്ടിട്ട്

തിമ്മപ്പ നിൽക്കുകയാണ്.

വലത്തേ കൈ ഉയർത്തുകയാണ്.



വട്ടക്കണ്ണടയ്ക്കുള്ളിൽ

അയാളുടെ കണ്ണുകൾ

രണ്ട് വ്യാഘ്രങ്ങളെപ്പോലെ വീർപ്പുമുട്ടുകയാണ്.

 

ആ കൈ

അതാ

ഭൂഗുരുത്വാകർഷണത്തെ ഭേദിച്ച്

ഉയർന്നുയർന്ന് വരുന്നു.

എന്നന്നേയ്ക്കുമായി

ആരോ മടക്കിവെച്ച വിരലുകളിൽ നിന്നും

ഒരു ചൂണ്ടുവിരൽ

ചുറ്റുപാടുകളെ തുളച്ച് നീളുന്നു.

അത് കറങ്ങിത്തിരിഞ്ഞ്

എന്റെ നേരെ എത്തുന്നു.

 

തിമ്മപ്പയുടെ അർഹതയും

എന്റെ സംവരണവും

പെട്ടെന്ന് എനിയ്ക്കു പിടികിട്ടി




Merit and Reservation

I ended up in that Colony.

Our sewage tank had filled up.

We wanted someone to scrape and scour.

Bangalore was a nice city.

Especially for food

A cosmopolitan city

with a cosmopolitan taste,

Sandeep used to comment

after his globetrotting.

“Dad, the pizza we get here

we won’t get them even in Italy.”

He was right.

Bangalore was numero uno

until its septic tanks brimmed over.

And once that happens

Thai Chicken makes you puke.

Adayar Ananda Bhavan stinks like

cow dung.

Café Coffee Day Cappuccino

tastes of the sewer.

This’s why I’ve come to the colony.

We need Thimmappa

to clean up Bangalore.

He who sees no difference

between his own shit and others’

I didn’t meet Thimmappa.

Instead I met you.

My waist-high.

I am not surprised.

In India the least lustrous statues are yours

We find them in every colony,

at least one…

I too am not an upper caste man

I too studied in a government school

I too believe in equality

I too celebrate science and reason

But

what I believe in most

is merit.

Aren’t you going on like this

Because you believed in reservation?

A rugged statue

on the uneven cement floor

donning a blue coat and round glasses,

as the neighbor

of the shit-scooper Thimmappa? 

I searched my way out.

Suddenly, I chanced upon Thimmppa

by the veranda of a hovel 

There is a play there

on the 14th of April

The rehearsal is going on.

Thimmappa stands there wearing a blue coat

raising his right hand.

Behind his rounded glasses,

his eyes gagged like

two dragons. 

That hand

rises higher and higher.

defying gravity,

One finger stretches ahead,

from those force-folded fingers

piercing through everything around.

It swirls round and stops, pointing to me.

At once, it dawns upon me

Thimmappa’s merit

and my reservation.

(Translated by Prasad Pannian)




ഉയിര്‍ത്തെഴുന്നേല്പ്


പാളങ്ങള്‍ അതേ ഇരുമ്പു കൊണ്ട്

നിര്‍മ്മിച്ചതായിരുന്നു.

വണ്ടികള്‍ അതേ തുരുമ്പു കൊണ്ടും.

യാത്രക്കാര്‍ അതേ മുഷിച്ചിലിലും

ആകാംക്ഷയിലും.

 

 

നാം  ടിക്കറ്റെടുത്തിരുന്നില്ല.

അതിനാല്‍  നാം ആഹ്ലാദഭരിതരായിരുന്നു.

 

ഞാന്‍ വിചാരിച്ചു.

 

ഒരു തീവണ്ടിയിലാണ്

ഹിറ്റ്ലര്‍ ജൂതരെ

മരണപ്പാളയത്തിലേയ്ക്ക് കൊണ്ടുപോയത്.

മറ്റൊരു തീവണ്ടിയില്‍

മലബാറിലെ മാപ്പിളമാരെ

വെള്ളക്കാര്‍ ശ്വാസം മുട്ടിച്ചു കൊന്നു”

 

നീ പൊടുന്നനെ പറഞ്ഞു.

 

ഇത് ചരിത്രത്തിന്റെ പാളങ്ങളില്‍

ഓടുന്ന വണ്ടിയല്ല.

തീവണ്ടി ആദ്യമായ്ക്കണ്ട

ബസ്തറിലേയോ നീലഗിരിയിലേയോ

ആദിവാസിക്കുട്ടി

തന്റെ മണ്‍ചുമരില്‍ വരഞ്ഞ

വണ്ടിയാണിത്.”

 

ശരിയാണ്.

അത് പാളത്തിലൂടെയല്ല

പോയിരുന്നത്.

വയലിലൂടെയായിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന്

വളരെ മുമ്പുള്ള വര്‍ഷങ്ങളില്‍

കര്‍ഷകര്‍  ശുഭാപ്തിവിശ്വാസത്തോടെ

വിത്തെറിയുന്നുണ്ടായിരുന്നു.

കെട്ടുനാറുന്നതിന്

വളരേ മുന്‍പുള്ള വര്‍ഷങ്ങളില്‍

ഒരു പാര്‍ട്ടിയുടെ ജാഥ

വരമ്പിലൂടെ സംഘനൃത്തം ചവിട്ടി

കടന്നു പോകുന്നുണ്ടായിരുന്നു.

 

എന്‍ഡോസള്‍ഫാന്‍ കണ്ടുപിടിക്കുന്നതിന്

വളരെ മുന്‍പുള്ള

കാസര്‍കോടന്‍  കുന്നിന്‍പുറങ്ങള്‍ പോലെ

നിറ്റ ജലാറ്റിനു മുന്‍പുള്ള

കാതിക്കുടത്തെ പുഴ പോലെ

ബി.ഓ.ടി. പാതകള്‍ക്കു മുന്‍പുള്ള

നാട്ടിടവഴികള്‍ പോലെ

ഒരു ദേശം

അതിന്റെ  ഉറവുകളെ

നമുക്കു മുന്‍പില്‍ നിവര്‍ത്തിയിടാന്‍

തുടങ്ങി.

 

നാം ഒരിക്കല്‍

അപരിചിതര്‍ ആയിരുന്നു.

രണ്ടു തരം ചെടികളായിരുന്നു.

വെവ്വേറെ അപകടങ്ങളാലും

വെവ്വേറെ ആനന്ദങ്ങളാലും

പോറ്റി വളര്‍ത്തപ്പെട്ടവരായിരുന്നു.

ഒരാളുടെ ചെവിയില്‍

മലങ്കാറ്റ് ആഞ്ഞടിക്കുമ്പോള്‍

മറ്റൊരാളുടെ ചെവിയില്‍

കടലിരമ്പി.

ഒരാള്‍ മഞ്ഞുകാലത്തെക്കുറിച്ചു പറയുമ്പോള്‍

മറ്റെയാള്‍

മഴക്കാലം കണ്ടു.

നീ മഞ്ഞ എന്നു പറയുമ്പോള്‍

കാണുന്ന മഞ്ഞ തന്നെയോ

ഞാന്‍ കാണുന്നത് എന്ന്

ഒരിക്കലും ഉറപ്പുണ്ടായിരുന്നില്ല.

 

നാം രണ്ടു ജാതികള്‍ ആയിരുന്നു.

രണ്ടു വംശങ്ങള്‍ ആയിരുന്നു.

രണ്ടു ദേശങ്ങള്‍ ആയിരുന്നു.

രണ്ടു തരം യൂണിഫോമണിഞ്ഞ  പട്ടാളക്കാരുടെ

അതിര്‍ത്തിയ്ക്കുള്ളിലായിരുന്നു.

രണ്ടു രാത്രികളുടെ തടവുകാരായിരുന്നു.

രണ്ടു പകലുകളുടെ

നോട്ടപ്പുള്ളികള്‍ ആയിരുന്നു.

രണ്ടു വര്‍ണ്ണങ്ങളുടെ തൊലികള്‍

നമ്മെ മൂടിയിരുന്നു.

രണ്ടു തരം കാഠിന്യത്താല്‍

നമ്മുടെ അസ്ഥികള്‍ വ്യത്യസ്തമായിരുന്നു.

നമ്മുടെ ശബ്ദങ്ങളുടെ ആവൃത്തികള്‍

വ്യത്യസ്തമായിരുന്നു.

രണ്ടു തരം ഭൂമികളുടെ  രണ്ടു തരം

ഗുരുത്വത്തിലായിരുന്നു

നാം

നിവര്‍ന്നു നിന്നിരുന്നത്.

 

പക്ഷേ

മണ്മറഞ്ഞു പോയ  ഒരു അക്ഷരമാലയുടെ

പകുതിപ്പകുതിപോലെ

കുറ്റിയറ്റുപോയൊരു ജീവിവംശത്തിന്റെ

തുടര്‍ച്ചയായ  രണ്ടാംഗ്യങ്ങള്‍ പോലെ

ഒരേ പച്ചയുടെ

രണ്ട് ഇലകള്‍  പോലെ

ഒരേ ജലത്തിന്റെ

രണ്ട് നദികള്‍ പോലെ

കൂടിച്ചേരാവുന്ന ഒന്ന്

നമ്മിലുണ്ടായിരുന്നു.

 

അതിനാല്‍ ഈ വണ്ടിയില്‍

ജീവിതത്തിന്റെ ഇതുവരെ കണ്ടുപിടിക്കാനാകാത്ത

ഒരിടത്ത്

നാം തമ്മില്‍ തമ്മില്‍

ചേര്‍ന്നിരുന്നു.

അവിടെ രണ്ടുപേര്‍ക്കേ

ഇരിയ്ക്കാന്‍ ഇടമുണ്ടായിരുന്നുള്ളൂ.

നമ്മുടെ ഓര്‍മ്മകളില്‍

ഒരാള്‍ക്കൂട്ടമുണ്ടായിരുന്നെങ്കിലും.

 

ഇവിടെയിരുന്നാല്‍

നമുക്കു കാണാം.

ആളുകള്‍ അതിജീവിച്ചത് എങ്ങനെയെന്ന്.

ഒന്നു കുനിഞ്ഞതു കൊണ്ടുമാത്രം

വെടിയുണ്ടയില്‍ നിന്നും രക്ഷപ്പെട്ടവര്‍.

പാളം നേരത്തേ മുറിച്ചു കടന്നതിനാല്‍

വണ്ടി തട്ടാതെ പോയവര്‍.

വൈകി ചെന്നതുകൊണ്ടു മാത്രം

ബോംബു സ്ഫോടനങ്ങളില്‍ നിന്ന്

ഒഴിവാക്കപ്പെട്ടവര്‍.

ലൂയി പാസ്ചര്‍ക്കു ശേഷം ജനിച്ചതിനാല്‍

പേപ്പട്ടി കടിച്ചിട്ടും രക്ഷപ്പെട്ടവര്‍.

ന്യൂട്ടനുശേഷം ജനിച്ചതിനാല്‍

രാത്രിപ്പിശാചുക്കള്‍ തിന്നാതെ വിട്ടവര്‍.

സ്വാതന്ത്ര്യത്തിനു ശേഷം ജനിച്ചതിനാല്‍

ജാലിയന്‍ വാലാബാഗില്‍

ഉല്ലാസയാത്ര ചെയ്തവര്‍.

ശ്രീ നാരായണ ഗുരുവിനു ശേഷം ജനിച്ചതിനാല്‍

ജാതി ചോദിക്കാതെ

സംസാരിക്കാനാകുന്നവര്‍.

യുദ്ധങ്ങളും ദുരന്തങ്ങളും

അസൂയകളും അവിശ്വാസങ്ങളും

എപ്പോഴും ഇത്തിരി ബാക്കി വെച്ചതിനാല്‍

പ്രണയിക്കാന്‍

നന്മയോടിരിയ്ക്കുന്നവര്‍.

 

കല്ലിനേയും  സഭയേയും

പ്രേമം കൊണ്ടും ബൈബിള്‍ കൊണ്ടും  മൃദുപ്പെടുത്തി

മധ്യകാലശില്‍പ്പികള്‍ വാര്‍ത്തെടുത്ത

മുഖം പോലിരുന്നു,നിന്റെ.

അതില്‍ത്തൊടാന്‍

എന്റെ കൈ വിറച്ചു.

ദൈവത്തെ തൊടാനാകുന്ന

മൈക്കലാഞ്ജലോവിന്റെ ആദം പോലെ.

അത് മുഖമല്ല.

കരുണയുടെ ഒരു നദിയായിരുന്നു.

അത് നദിയല്ല.

മനുഷ്യത്വത്തിന്റെ കടലായിരുന്നു.

അത് കടലല്ല.

എന്റെ കണ്ണില്‍ മാത്രം പ്രതിഫലിക്കുന്ന

നിന്റെ,നിന്റെ മുഖമായിരുന്നു.

 

എന്റെ മുഖം അപ്പോള്‍

എങ്ങനെയിരുന്നു

എന്നു ഞാന്‍  ചോദിച്ചില്ല.

വേട്ടക്കാരന്റെ പോലെ”

എന്നു പറഞ്ഞാലോ എന്നു പേടിച്ചല്ല.

ഒരു പാവം വേട്ടക്കാരന്റെ”

എന്നു പറഞ്ഞാലോ എന്നു പേടിച്ച്.

 

കണ്ടു പിടിയ്ക്കപ്പെട്ട അന്നു മുതല്‍

ചേര്‍ക്കപ്പെട്ട

കട കട സംഗീതത്തിനൊപ്പം

തീവണ്ടി പോയ്ക്കൊണ്ടിരുന്നു.

 

ആരാണ് ഈ സംഗീതം മെനഞ്ഞത്?”

നീ ചോദിച്ചു

 

എനിക്കറിയില്ലായിരുന്നു.

 

തീവണ്ടിയായിരുന്നു അതിനുത്തരം പറയേണ്ടത്.

പക്ഷെ,പറഞ്ഞില്ല.

 

സമതലങ്ങളില്‍ നിന്നും

കുന്നുകളിലേയ്ക്ക്,

കുന്നുകളില്‍ നിന്നും

വീണ്ടും കുന്നുകളിലേയ്ക്ക്,

അവിടെ നിന്നും നക്ഷത്രങ്ങളിലേയ്ക്ക്

പോകുമ്പോഴും

ഇതേ കട –കട ശബ്ദം

കൂടെയുണ്ടാകുമോ തീവണ്ടീ”

 

അതിനെ വരച്ച

ആദിവാസി ബാലന്‍

നിഷ്കളങ്കമായ്  ചോദിച്ചു.

 

ഉടന്‍

കട-കട ശബ്ദം

അവനു നേരേ തിരിച്ചു വന്നു.

നെഞ്ചു പിളര്‍ക്കുന്ന

ഏ.കെ.47 തോക്കുകളുടെ

റീ മിക്സില്‍.

 

ഇപ്പോള്‍ അവന്‍

അവിടെ ഇല്ല.

അവന്റെ രാജ്യം

അവനു നേരേ തിരിഞ്ഞു നിന്നു.

അവന്റെ ജനത

അവന്റെ മുഖത്തു തുപ്പി.

അവന്റെ ഭൂമി

അവന്റെ കാല്‍ച്ചോട്ടില്‍

പിളര്‍ന്നു.

നീതി മറച്ചിട്ടാല്‍ തീനിയാണ്.

തീ പോലെ എല്ലാം തിന്നുന്നത്.

 

എങ്കിലും അവന്‍ വരച്ച

ഈ വണ്ടി

ഓടിക്കൊണ്ടിരിയ്ക്കുന്നു.

കട-കട എന്നിങ്ങനെ.

രണ്ടു ശബ്ദങ്ങള്‍ക്കിടയിലെ ചെറു ഇടവേളകളിലൂടെ

എപ്പോഴും നാം

രക്ഷപ്പെട്ടു കൊണ്ടിരിയ്ക്കുന്നു.

 

വയലില്‍ നിന്നും തീവണ്ടിച്ചുമരിലേയ്ക്ക്

കടന്നു കൂടിയ ഒരു പച്ചത്തുള്ളന്‍

നിശ്വസിച്ചു.

എല്ലാ രക്ഷപ്പെടലുകളും

ഇങ്ങനെയാണ്

ശ്വാസത്തിനും ഉച്ഛാസത്തിനും

ഇടയിലൂടെ.

രണ്ടു കണ്ണുകള്‍ക്കിടയിലെ

അന്ധബിന്ദുവിലൂടെ.

രണ്ടു വെടിയുണ്ടകള്‍ക്കിടയിലെ

ഇത്തിരി മാത്രയിലൂടെ.

രണ്ടു കീടനാശിനിത്തുള്ളികളുടെ

അത്രയും ചെറിയ ഇടവേളയിലൂടെ”

 

ഇടവേളകളില്ലാതെ

നാം ചേര്‍ന്നിരുന്നു.

നാലു കൈകളും

നാലു കാലുകളും

രണ്ടു തലകളും ഉള്ള

ഒരിക്കലും വേര്‍പിരിയാത്ത

ആണ്‍-പെണ്‍ ശില്പങ്ങളെ

ഓര്‍മ്മിപ്പിച്ച്.

 

ഭൂമിയില്‍ ഇനി

തിരയാന്‍ ഒന്നും ബാക്കിയില്ല

എന്ന മട്ടില്‍

നാം പരസ്പരം

തിരച്ചിലാരംഭിച്ചു.

മുഖം, മുടി,മൂക്ക്,ചുണ്ട്

കവിളുകള്‍,മുലകള്‍

അടിവയര്‍……

 

ജെ.സി.ബി യുടെ ലോഹക്കൈയ്യുകളാകുന്നതില്‍  നിന്നും

കൈകളെ നമുക്ക്

വീണ്ടെടുക്കണമായിരുന്നു.

അട്ടഹാസങ്ങളില്‍ നിന്നും

പിറുപിറുപ്പുകളെ

വീണ്ടെടുക്കണമായിരുന്നു.

നൂലാമാലകളില്‍ നിന്നും

സ്വച്ഛമായ മനസ്സിനെ വീണ്ടെടുക്കണമായിരുന്നു.

അനേകം കൊറ്റികള്‍ പറക്കുന്ന

ആകാശം കണ്ട്

ബോധമലച്ച്

നമുക്ക് നമ്മില്‍ തന്നെ

വീണടിയണമായിരുന്നു..

 

അപൂര്‍വ്വമായൊരു ദേശാടനപ്പക്ഷിപോലെ

മഴ

ഒരു ജനലിലൂടെ വന്ന്

മറു ജനലിലൂടെ കടന്നുപോയി.

 

കട കട കട കട

കട കട കട കട

തീവണ്ടി

നീങ്ങിക്കൊണ്ടിരുന്നു.

 

തീവണ്ടികള്‍

എല്ലാം മായ്ചു കളയും.

എല്ലാ എഞ്ചിന്‍ ഡ്രൈവര്‍മാര്‍ക്കും

ഒരേ മുഖച്ഛായ.

വാസ്കോ ഡി ഗാമ നക്ഷത്രങ്ങളെ

വാടകയ്ക്കെടുത്ത പോലെ

അവര്‍ ദിശകളെ വാടകയ്ക്കെടുത്തിരിയ്ക്കുന്നു

എന്നു ഞാന്‍ പേടിച്ചെങ്കിലും

 

ഏതോ യുദ്ധകാണ്ഡത്തില്‍

കാലു ഹോമിച്ച ഒരാള്‍ക്ക്

ഐക്യദാര്‍ഡ്ഡ്യം പ്രഖ്യാപിച്ച്

വയലില്‍ ഒരു കൊറ്റി

ഒറ്റക്കാലില്‍ നില്‍പ്പുണ്ടായിരുന്നു.

അതിന്റെ മറ്റേക്കാലിന്റെ ദൃഡ്ഡത

ഐക്യരാഷ്ട്ര സഭയുടെ

യുദ്ധവിരുദ്ധ പ്രഖ്യാപനത്തേക്കാള്‍

ജീവിതത്തെ പറ്റി

നമുക്കുറപ്പു നല്‍കി.

 

 

നീ പറഞ്ഞു:

പാവങ്ങളുടെ പ്രേമം

കൈത്തലത്തില്‍ താനേ ഉദിക്കുന്ന

ഒരു രേഖ.

വരാനിരിയ്ക്കുന്ന ഒരു പുഴയുടെ

മാര്‍ഗ്ഗരേഖ”

 

 

അതെ.

പഴയ പുഴകളെല്ലാം

പിന്മടങ്ങിയിരിക്കുന്നു.

പഴയ പേരുകള്‍ കുടഞ്ഞു കളയാന്‍

കടലുകള്‍ വെമ്പുന്നുണ്ടായിരുന്നു.  

പഴയപോലെയല്ലാതിരിയ്ക്കാന്‍

ആകാശം സ്വയം മറിച്ചിടുന്നുണ്ടായിരുന്നു

നമുക്കും

പുതുതാകണമായിരുന്നു.

നമ്മുടെ ചവര്‍പ്പുകളെ,പുളിപ്പുകളെ

മധുരമാക്കണമായിരുന്നു.

നമ്മുടെ ഇരിപ്പുകളെ,ഇഴച്ചിലുകളെ

ശലഭങ്ങളാക്കണമായിരുന്നു.

നമ്മുടെ ഉറവുകളിലെ കല്ലുകള്‍

നിഷ്ക്കരുണം പറിച്ചു മാറ്റണമായിരുന്നു.

 

അത്

തൊലി  

തൊലിയെ കണ്ടെത്തും പോലായിരുന്നില്ല.

അസ്ഥി, അസ്ഥിയെ കണ്ടെത്തും പോലുമായിരുന്നില്ല.

ഓരോ ഇലയും സൂര്യപ്രകാശത്തെ

എങ്ങനെ പാചകം ചെയ്യുന്നു

എന്നു നമുക്കറിയണമായിരുന്നു.

പ്രേമത്തിന്റെ നാരുകള്‍

എങ്ങനെയാണ് ഉടലുകള്‍ നെയ്തെടുക്കുന്നത്

എന്ന്  നമുക്കറിയണമായിരുന്നു.

ആ കൊറ്റിയുടെ ഒറ്റക്കാല്‍ പോലെ

ഒരുറപ്പ്

നമുക്കും വേണമായിരുന്നു.

 

വെവ്വേറെ ഉറവുകളില്‍ നിന്ന്

ആവിയായിപ്പോയ ജലം

ഒരുമിക്കും പോലെ

നാം ഒന്നിച്ചു പെയ്തു.

വീഴാന്‍ പോകുന്ന കെട്ടിടങ്ങള്‍

പരസ്പരം കെട്ടിപ്പൊക്കും പോലെ

നമ്മുടെ മാംസത്തെ

നമ്മൂടെ അസ്ഥിയില്‍

നാം

വീണ്ടുമുറപ്പിച്ചു.

നീ എന്റേയും.

ഞാന്‍ നിന്റേയും.

 

ആരുമില്ലായിരുന്നു നമുക്ക്.

നമ്മൂടെ കൈകളല്ലാതെ

നമ്മുടെ  ചുണ്ടുകളല്ലാതെ

നമ്മുടെ കണ്ണീരല്ലാതെ

നമ്മുടെ വിയര്‍പ്പല്ലാതെ

നമ്മുടെ ദ്രവങ്ങളും സ്രവങ്ങളുമല്ലാതെ

 

പ്രിയപ്പെട്ടവളേ

എന്നിലേയ്ക്ക് വരൂ.

എന്റെ ഭാഷ തകര്‍ന്നു വീണിരിയ്ക്കുന്നു.

അന്തമില്ലാത്ത നഗരങ്ങള്‍

എന്റെ അക്ഷരമാലയെ

വിഴുങ്ങിക്കൊണ്ടിരിക്കുന്നു.

അവരുടെ ട്രാഫിക്ക് ചിഹ്നങ്ങള്‍

അതിനെ ചുരുക്കെഴുത്താക്കിയിരിക്കുന്നു.

പറയാന്‍ മറന്നുപോയവന്റെ

തൊണ്ടയുണ്ടാക്കുന്ന

വെറും ഒച്ച പോലെ

എന്റെ ദിക്കുകള്‍ ഹോണുകള്‍ മുഴക്കുന്നു.

വെറുപ്പിന്റെ ഒരു ആണവനിലയം

ഓരോ അക്ഷരത്തിലും പ്രഖ്യാപിച്ചിരിയ്ക്കുന്നു.

 

എങ്കിലും 

പ്രിയപ്പെട്ടവളേ

നിന്റെ മുതുകില്‍ നിന്നും

എനിയ്ക്ക് സ എന്ന അക്ഷരം കിട്ടി.

അപൂര്‍വ്വം നിമിഷങ്ങളില്‍

മനുഷ്യര്‍ക്കു മുളയ്ക്കുന്ന ചിറകുപോലെ

അത്

എന്റെ കൈയ്യില്‍ സ്പന്ദിച്ചു.

 

സുസേനാ” പെഡ്രോ പരാമ വിളിച്ചു.

സോണ്യാ” റാസ്കല്‍ നിക്കോഫ് വിളിച്ചു.

കൊസേത്ത്“ മരിയൂസ് വിളിച്ചു.

 

റഷ്യയിലെ മഞ്ഞുകാലത്തായിരുന്നു നാമെങ്കില്‍

നടാഷാ എന്നു ഞാന്‍ വിളിച്ചേനെ

പുരോഗമനത്തിനു ചേരാത്ത  കവിതയെന്ന്

അവര്‍ അത്

കണ്ടു കെട്ടിയേനെ.

കാലിഫോര്‍ണിയായിലെ ഹിപ്പിക്കാലത്തായിരുന്നെങ്കില്‍

ജാനെറ്റ് എന്നു ഞാന്‍ വിളിച്ചേനെ.

വാള്‍സ്ട്രീറ്റിലെ ഡോളര്‍ മറിച്ചിലിന്‍

തടസ്സമുണ്ടാക്കുന്നു എന്നു പേര്‍ പറഞ്ഞ്

അവരെന്നെ വിചാരണ ചെയ്തേനെ.

കശ്മീരിന്റെ ജലസാന്നിധ്യത്തിലെങ്കില്‍

ഗുല്‍” എന്നു ഞാന്‍ വിളിച്ചേനെ

ലഷ്കര്‍ ഏ തോയ്ബാ എന്നു പറഞ്ഞ്

അവരെന്നെ അറസ്റ്റു ചെയ്തേനെ.

മുല്ലപ്പൂ വിപ്ലവക്കാലത്തെങ്കില്‍

ഷെഹ്രസാദ്” എന്നു ഞാന്‍ വിളിച്ചേനെ.

ഏറ്റവും പുതിയ കഥ കേള്‍ക്കരുത്

എന്ന്

അവരെന്റെ വായ് മൂടിയേനെ.

 

മരുഭൂമിയില്‍ എന്റെ ഹുക്ക

താനേ പുകയുന്നു.

മഞ്ഞില്‍ നിന്റെ ഉടയാട ഇഴയുന്നിറ്റത്ത്

മഞ്ഞപ്പൂക്കള്‍

പൂവിട്ട് പൂവിട്ടു വരുന്നു.

 

മോണ്‍ അമോര്‍ എന്നു ഞാന്‍

വിളിച്ചേനെ.

ബാലോബാഷി എന്നു ഞാന്‍

വിളിച്ചേനെ.

എല്ലാ ഭാഷകളിലേയും പ്രിയങ്ങളെ

ചുണ്ടുകൊണ്ടൊപ്പിയെടുത്ത്

ഞാന്‍

വിളിച്ചേനെ.വിളിച്ചേനെ

 

ഈ തീവണ്ടി

ഇനി തീവണ്ടിയാകില്ല.

തീവണ്ടിയാകണമെങ്കില്‍

സമയക്ലിപ്തത വേണം.

തീവണ്ടിയാകണമെങ്കില്‍

ഒരിടത്തു നിന്നും തുടങ്ങി

മറ്റൊരിടത്തു ചേരണം.

തീവണ്ടിയാകണമെങ്കില്

പാളത്തിനു കുറുകേ നില്‍ക്കുന്ന

നളിനിയെ ലീലയെ ചണ്ഡാല ഭിക്ഷുകിയെ വാസവദത്തയെ..

മലയാളത്തിന്റെ പ്രണയദേവതകള്‍ക്കുമേല്‍

പാഞ്ഞു പോകണം

ലോകത്തിലെ എല്ലാ കവിതകള്‍ക്കും

തീ കൊളുത്തണം.

കവിതകള്‍

എരിയുന്നത്

മനുഷ്യന്‍ എരിയുന്ന

അതേ ഗന്ധം കൊണ്ടാണ്

എന്നു മനസ്സിലാക്കണം.

 

പ്രിയപ്പെട്ടവളേ,

ദൈവങ്ങള്‍ നിലവിളിക്കുന്ന

തീവണ്ടിയുടെ ഈ അള്‍ത്താരയില്‍

ഏറ്റവും നല്ല മനുഷ്യ സങ്കീര്‍ത്തനം

നാം എങ്ങനെ എഴുതും?

ലിപികള്‍ കൊണ്ടല്ല.

ചരിത്രം കോണ്ടല്ല.

ഉടലുകള്‍ കൊണ്ട്.

 

റോമില്‍ അടിയേറ്റു വീണ

വേദനിയ്ക്കുന്ന ഉടലുകള്‍.

വെനീസില്‍

കയങ്ങളിലേയ്ക്ക് വലിച്ചെറിയപ്പെട്ട

ഉടലുകള്‍.

കക്കയത്തും ശാസ്തമംഗലത്തും

പേരറിയാത്ത മറ്റനേകം

തടവറകളിലും

കരിഞ്ഞു പോയ ഉടലുകള്‍.

ജീവിക്കാനറിയാതെ പോയ അമ്മമാരുടെ

ഉടലുകള്‍.

നിസ്സഹായമായ എല്ലാ ഉടലുകളും

നമ്മില്‍ വന്നു ചേരട്ടെ.

 

ഉടലുകള്‍ ഉടലുകളില്‍ ചെന്ന്

പ്രാര്‍ത്ഥിക്കട്ടെ.

ഉടല്‍ ഉടലില്‍ ചേര്‍ന്ന്

നൃത്തമാകട്ടെ.

 

പുരോഹിതരേ, പോയ്ത്തുലയൂ

ഞങ്ങള്‍ പ്രണയത്തിലാണ്.

ഇയാഗോമാരേ, പോയ്ത്തുലയൂ

ഞങ്ങള്‍ പ്രണയത്തിലാണ്.

ഞങ്ങള്‍ സന്തോഷപൂര്‍വ്വം

ഞങ്ങളുടെ ചിത്രങ്ങള്‍

ലോകത്തിലെ എല്ലാ സ്റ്റേഷനുകളിലും

തൂക്കിയിടുന്നു.

 

എന്നാല്‍ ഞങ്ങള്‍

പിടി തരില്ല.

പിടി തന്നാല്‍

 

ഭാവി നശിയ്ക്കും

ഭൂമി നശിയ്ക്കും


ജീവന്‍ നശിയ്ക്കും


പെഡ്റോ പരാമ,കുറ്റവും ശിക്ഷയും,പാവങ്ങള്‍ തുടങ്ങി മലയാളികള്‍ ആഴത്തില്‍ വായിച്ച നോവലുകളിലെ നാമധേയങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. മോണ്‍ അമോറിനു പ്രിയപ്പെട്ടവള്‍ എന്നും ബാലോ ബാഷിയ്ക്ക് പ്രേമിക്കുന്നു എന്നും അര്‍ത്ഥം


THE RESURRECTION 



The tracks were built by the self-same iron,
the trains with the self-same rust,
the passengers with the self-same weariness and anxiety.
We had no tickets
thus we were happy

I thought:
The Jews were taken in a train 
to the concentration camps by Hitler.
The Mappilas of Malabar were smothered to death
in another train by the White rulers.
You said, at once:
This is not the train
which runs along
the tracks of history.
This is a train
drawn on the mud wall
by a tribal child,
from Basthar or Nilgiri,
who had seen a train for the first time.

It is true.
It was not running through the tracks
but through the fields.
The optimistic peasants were planting seeds
several years prior to their committing suicide.
The march of a party, several years before its degeneration,
was going through the causeway of the fields, in full cadence of comradeship.

As
The hillocks of Kasargod
so long before the invention of endosulphan,
the river in Kathikudam
before the advent of Nitta Jelatin,
the rustic pathways 
before the B.O.T roads appeared,
a land began outstretching
in its quintessential entity
to us.

Once we were strangers.
Two types of plants.
Fostered by different sorts of hazards,
different sorts of pleasures.
When the mountain-wind
raged the ears of one,
in latter’s ears, turbulent the sea became.
When one was eloquent about the autumn,
the latter was caught up in monsoon.
It was not sure, 
whether
the yellow seen as you talk about yellow
was the same yellow
that I see.
We were of two tribes,
of two races
of two lands
within the frontiers of soldiers,
who wore two different types of uniforms.
We were
prisoners of two nights,
in the hit list of two days.
Skins of two colours
shrouded us.
Our bones were different in two kinds of hardness
The frequency of our voices was different.
It was on two kinds of gravitation,
of two types of earth,
that we stood erect.

But,
as
the remnants ,
of an alphabet got buried,
two consecutive gestures of
a species extinct,
two leaves of the self-same green,
two rivers of the very same water,
there was something within us
that can be united.
Thus, in this train
we sat together
in a place, of life,
that is yet to be discovered.
There was room only for two,
though there was a crowd
in our memories.

We can see,
if we sit here,
how people survived;
those who escaped bullets
just by stooping their head;
those who are not run down by train
just by crossing the track a little while ago;
those who were left out from bombardments
only by reaching late;
those who were saved
though bitten by mad dogs
for being born after Louis Pasteur;
those who were left not devoured by nocturnal spirits
for being born after Newton;
those who went for a pleasure trip to Jalian Valabagh
for being born after the Independence;
those who can converse 
without being encumbered by caste
for being born after Sree Narayana Guru;
those who still remain to be in love, virtue embodied,
since war, disaster ,envy, distrust and the like are still prevalent.

Your face was like 
one carved out by the sculptors of the Middle Ages,
out of the stone and the church,
mellowed by love and Bible;
my hands quivered to touch it
like
Michelangelo’s Adam to touch God.
It is not face but a river of compassion,
It is not river but a sea of humanity,
It is not sea but your face reflected only in my eye.
I didn’t ask then how my face was,
not being scared to hear
‘it looks like that of a hunter’
but
being scared to hear
‘that of an innocent hunter’

The train was running 
accompanied by 
clickety-clack-- the elate metre of its wheels,
which was added to it from the day of invention.
‘Who composed this music?’
You asked.
I didn’t know.
The train was to answer,but didn’t.
‘Will this clickety-clack accompany you even when you go
from flat terrains to hills
from hills again to hills
from there to stars?’
The tribal boy who had drawn it
asked the train innocently.
Soon, that sound returned to him
in the re-mix of chest-piercing AK 47 rifles.
Now he is not there.
His country has turned against him.
His people spat on to his face.
His land was torn asunder beneath his feat.

Justice, if disrupted,
is something that devours all,as fire
Nevertheless,
the train he had drawn is still running
clickety-clack……

We always escape 
through the short interval of two sounds .
A grasshopper which somehow got in,
from the field, 
and stuck on the wall of the train sighed :
‘All escapes are like this
in between two gasps,
through the blind spot in between two eyes,
through the respite in between two bullets,
through the very short gap of two droplets of pesticide.’
We sat close by without intermissions
reminiscing male-female sculptures, eternally unified,
with four hands, four legs and two heads.
We began searching 
as if it were the epitome of searching on earth
the face, the hair, the nose, the lip,
the cheeks, the breasts, the lower belly….
We had to regain;
hands from becoming the metals hands of JCB,
whisperings from roars
serene mind from complexities
We had to faint away
into ourselves
glancing at the sky of countless cranes………
Like a very rare migrant bird

the rain
entered through a window and
exited through another window
Clickety-clack clickety- clack…..
Clickety-clack clickety- clack…..
The train kept on moving.
The trains will efface everything.
All engine drivers look alike.
As Vasco da Gama took on stars
they have hired directions
I feared though….
There was a crane standing on single foot
in the field
in solidarity with
someone who had lost his leg in some episode of war.
The firmness of its other leg assured us about life than
the anti-war declaration of the United Nations.
You said:

The love of the poor is
a line appeared on the palm,
the trajectory of a river yet to spring up.
Yes all the old rivers are gone.
The seas were fervent to shake off their old names.
The sky was overturning itself
not to be what it was.
We also had to renew ourselves,
to sweeten our sourness and bitterness
to transform our agonies into butterflies,
to haul off callously
the stones from our springs .

That was not like skin finding its own kind
or the bone finding another bone.
We had to know, 
what each leaf does in photosynthesis,
how bodies were weaved out of fibres of love.
We also wanted to have an assurance 
like the other leg of that crane.
We rained in oneness 
of water evaporated from different streams.
As 
the buildings about to collapse
build mutually upwards,
we affixed our flesh on our born again,
You…. in mine
I…… in yours.

We had nobody
other than
our hands,our lips,our fears, our sweat,our fluids, our secretions.

Come to me,
my beloved,
my language has fallen apart.
My alphabet is being devoured by infinite cities.
Their traffic signals have transformed it into a small script.
As the simple sound made by the throat 
of someone who forgot to speak,
my directions sound horn.
A nuclear reactor of loathing
is declared in every letter.
Nevertheless,
my beloved,
I got the letter ‘s’ from your shoulder,
it was throbbing in my hands,
as if it were the wings sprout to humans,
in rare moments .

4‘Susana’,called Pedro Paramo
‘Sonya’,calledRaskolnikov
‘Cosette’ called Marius
If it were in the winter in Russia
I would have called Natasha,
they would have confiscated it declaring non-progressive;
if it were the period of Hippyism in California
I would have called Janet.
They would have put me into trial
for being a hindrance to the transactions of dollar in wall street;
If we were on the waterfront of Kashmir
I would have called Gul
they would have arrested me by alleging Lashkar –e-Thaiba;
If it were during jasmine revolution
I would have called Scheherazade,
they would have shut my mouth
not to tell new stories.

My hookah is burning itself in the desert
the yellow flowers bloom over again
in the snow where your attire wiggle
Mon amor,I would have called
Baalo baashi ,I would have called,called yet again,
sucking with my lips
love from all languages.

This train will not be a train henceforth
if it is to be a train
it needs to have specific timings
it needs to start from one place and reach another
it has to run over 7Nalini,Leela,Chandalabikshuki,Vasavadatta…….
the goddesses of love in Malayalam
who stand across the track.
All the poems in the world are to be set ablaze
and it should be understood that 
poems burn with the same smell as that of humans

My beloved,
in this altar of train, where gods scream
how could we write the best human hymns?
Neither with scripts
nor with history
but with human bodies.
The aching bodies battered down in Rome,
the bodies hurled into reservoirs in Venice,
the bodies burnt in8Kakkayam and Sasthamangalam,
and many other unknown prisons,
the bodies of the mothers ,
whohadn’t breathed their lives,
let all the helpless bodies reach us.

Let bodies pray in oneness.
Let bodies be merged into a dance.

Damn you, priests
we are in love.
Damn you, Iagos
we are in love.
Gladly we hang our pictures
in all the stations in the world.
But,
we will not let ourselves be caught
or else 
the future will ruin
earth will perish
and life will doom.


(Translated from Malayalam by T.P.Sajeevan)


REFERENCES:

1 The ‘wagon tragedy’ occurred in 1921.The Muslim rebels who had been part of Mappila Rebellion against British Colonial rule and Hindu landlords in the Malabar region of Kerala were dispatched by train from Tanur to the Central Prison in Podanur (near Coimbatore). They were bundled into a freight wagon and the train set off. Pothanur jail was found to be full to maximum capacity, so orders were given to take the prisoners back. During the return journey, 67 of the 90 rebels suffocated to death in the closed iron wagon.
2The use of the pesticide endosulfan in cashew plantations in the district of Kasargod in Kerala disastrously affected the environment in the villages and thousands fell prey to it
3The Nitta Gelatin company on the banks of the Chalakudi at Kathikudam for the last 15 years has been using animal bones and chemicals to produce ossein, a precursor to gelatin. It has also dispossessed the lives and livelihoods of many through its waste.This circulation of waste in Kathikudam and along the Chalakkudy has produced a sea of protests and demonstrations.
4Characters in ‘Pedro Paramo’, ‘Crime and Punishment’, ‘Les Miserables’ respectively
5mon amour—‘my love’ in French
6baalobaashi—‘love’ in Bengali
7Characters in the poems of N. Kumaran Asan, one of the great poets of Kerala. He was also a philosopher, a social reformer and a disciple of Sree Narayana Guru.

8Kakkayam and Sasthamangalam—refers to the custodial deaths,at these police camps, of alleged naxalites during the Emergency


Previous Post Next Post