Poems of arun Prasad



Poems of  Arun Prasad


അരുൺ പ്രസാദിന്റെ കവിതകൾ







ഗിത്താറിസ്റ്റ്

 

1

റോഡരികിൽ നിന്നു കൊണ്ട്

ചില്ലുജാലകത്തിനിടയിലൂടെ

കണ്ണുകൾ വിടർത്തി

നോക്കി രസിച്ച്

അറിയാതെ

ഗിത്താറിനെ

മൂടിയ കണ്ണാടിയിൽ

വിരലടയാളങ്ങളാൽ

അലങ്കാരപ്പണികൾ

നടത്തുന്ന

ഒരുവൻ

"കടയുടമേ

ഇത്രയുമിത്രയുമിത്രയും

നോക്കി രസിച്ചതിനു

മുടിയിഴകളിൽ നിന്നും

എതാനും മിന്നാമിനുങ്ങുകളേയും

പൂക്കളേയും ചിത്രശലഭങ്ങളേയും

എടുത്ത് കാണിക്കട്ടേ?

അല്ലെങ്കിൽ

തടാകക്കരയിൽ

മുഖം നോക്കാൻ പോകുമ്പോൾ

നിന്നേയും കൂട്ടാം

എന്നിട്ട്

തെളിയുന്ന പ്രതിബിംബം

തണുത്തൊരു

നിശ്വാസം കൊണ്ട്

മഞ്ഞു പാളിയാക്കിക്കാട്ടട്ടേ?

നിനക്കു ഇഷ്ടപ്പെടുമോ

ഈ ബ്രെഡിലൊരു

കാടു പൂക്കുന്നതും

അവിടെയൊരു

നഗരം വരുന്നതും?

അല്ലെങ്കിൽ

പുല്ലാനി മൂർഖൻ ഇഴഞ്ഞ

പുല്ലുകൾക്കിടയിൽ

കാണാതായ പന്ത്

തിരയുവാൻ

കൂടെകൂട്ടട്ടെ?

ഞാൻ കടിച്ച് പകുത്ത

അരികുകൾ കറുത്തയീ

ആപ്പിൾ കഴിച്ച്

രണ്ട് നിമിഷത്തേക്ക്

കാത്ത് നിൽക്കുമോ

ദയവായി.

ഇടയ്ക്ക്

പൊറുത്തു തുടങ്ങിയ

മുറിവിൽ

ആരോ പണിയുന്ന

കറുത്ത കെട്ടിടത്തെ

വേണമെങ്കിൽ

തഴുകി ഉണർത്തിക്കോളൂ

ഞാൻ ആരോടും

പറയുവാൻ പോകുന്നില്ല".

2

റോഡരികിൽ നിന്നു കൊണ്ട്

ചില്ലുജാലകത്തിനിടയിലൂടെ

കണ്ണുകൾ വിടർത്തി

നോക്കി രസിച്ച്

അറിയാതെ

ഗിത്താറിനെ

മൂടിയ കണ്ണാടിയിൽ

വിരലടയാളങ്ങളാൽ

അലങ്കാരപ്പണികൾ

നടത്തുന്ന

ഒരുവൻ

" പർവതങ്ങൾക്കുച്ചിയിലുലാത്തുന്ന

മഴമേഘങ്ങളുടെ കാവൽക്കാരാ,

ഈ ബിയർ ചില്ലുപാത്രത്തിൽ

നുരയുന്ന

മഞ്ഞ മേഘങ്ങളെ

ഒരു സ്പൂൺ കൊണ്ട്

കോരിയെടുത്തോട്ടെ?

തണുപ്പിനേക്കാൾ

തണുത്തവിരലുകൾ കൊണ്ടോമനിച്ച്

ഒരു കുഞ്ഞു ചാറ്റൽ മഴയെ

ചുരത്തിയെടുക്കുവാനാണ്,

 

മറ്റാരും അറിയാതെ

അതിനിടയിലൊരു

മഴവില്ല്

വിരിയിച്ചെടുക്കുവാനാണ്;

 

അലിഞ്ഞലിഞ്ഞ്

പോകുന്നതിനു മുൻപ്

നഖത്താലൊരരികു

മുറിച്ചെടുത്ത്

കഴിഞ്ഞ മഴക്കാലത്ത്

നിറങ്ങളെല്ലാം

ഒലിച്ച് പോയതിനാൽ

കണ്ണു നിറഞ്ഞ് നിൽക്കുന്ന

ചിത്രശലഭങ്ങളെ

തലോടി ആശ്വസിപ്പിക്കുവാനാണ്.

എന്നിട്ട് വേണം

കുന്നിൻ ചെരുവിലെ

ഏറ്റ മിന്നൽ തലയിലേന്തി

വഴി ചോദിച്ചപ്പോൾ

പിണങ്ങിപ്പോയതുപോൽ

നിൽക്കുന്നൊരുവനു

ഒരു പുത്തനുടുപ്പു

പല വർണ്ണങ്ങളിൽ

അണിയിപ്പിക്കുവാൻ.

നിറങ്ങൾ ചിതറിയ തണലുകളിൽ

കിളികൾ തൂവലുകൾ.

എന്നിട്ടതിലൊരു

തൂവലെടുത്ത് എനിക്കു

കടയുടമയ്ക്കു നൽകുവാനാണ്

പർവ്വതങ്ങൾക്കുച്ചിയിൽ

ഉലാത്തുന്ന

മഴമേഘങ്ങളുടെ കാവൽക്കാരാ,

ഇന്നു രാത്രിത്തന്നെ

ആ തൂവൽ കൊണ്ട്

ഗിത്താർ മീട്ടി

ഈ ഉറക്കത്തിൽ നിന്ന്

കനം കുറഞ്ഞ മറ്റൊരു ഉറക്കത്തിലേക്കു

മാറ്റി കിടത്തുന്നുണ്ട്

നിന്നെ ഞാൻ".


Guitarist

 

1

 

Standing by the roadside

Opening one’s eyes wide

Enjoying,

Gazing through the glass window

Without knowing

Doing art work

With finger prints

Over the glasstop

That covers the guitar,

A man

“Oh, shop owner

For having 

Gazed and enjoyed it 

So much so long

Shall I take out and show

A few fireflies,

Flowers and butterflies?”

 

Or else

When I go to lakeside

To look at one’s face

I will take you too with me

Then 

Shall I turn the reflection

Into a snowflake

With a 

Cold sigh?

 

Will you like it

If a forest blooms 

And a city comes up there

On this bread?

 

Or else

Shall I take you with me

To search for the ball

That got lost

In the grass

Where the cobra crawled past?

 

Can you wait

Please, 

For a few moments

Eating this apple,

Whose edges are blackened

By my bites?

 

Meanwhile

You may caress and waken

The dark building 

That someone is constructing

On this healing wound.

I am not going

To tell this to anyone”

 

2

Standing by the roadside

Opening one’s eyes wide

Enjoying,

Gazing through the glass window

Without knowing

Doing art work

With finger prints

Over the glasstop

That covers the guitar,

A man

“Oh, the guard of rain clouds

Who patrols along the mountain peaks 

Shall I scoop

With a spoon

These yellow clouds

That foam at the mouth

Of my beer glass?

 

It is to coax and cajole

A tiny little drizzle

Caressing with

Colder than cold fingers

 

It is to spread 

A rainbow

In between

Without anyone knowing

 

Before it dissolves

To tear a piece out of it with my nails

And to fondle and calm the butterflies,

Eyes are filled with tears,

All their colors

Washed away

By last monsoon rains.

 

I shall then

Don that man

Carrying the lightning

That struck him at the hill slope

Who stands aloof as if in a quarrel

When I asked him the way,

With a new colourful dress

 

In the shadows where colours are scattered

Birds, feathers.

 

Then to pick a feather from there

I want to present it to the shop owner

 

Oh, the guard of rain clouds

Who patrols along the mountain peaks 

Tonight itself

Strumming the guitar

With that feather

I will transfer you

From this sleep

To another, lighter sleep.”

 

 

Poem 2

 

Bad Romance 

 

by Arunprasad

 

 

Like none it is

 

My being,

Bird thy name

Thou days I reckon as mine.

 

Like the footsteps 

Clambering over the stairs,

Or the train clattering hurriedly

Up the hill station

The way a snake pile out itself

Through the lanky tree

Akin to the pace of growing cough,

Or like the eternal love that flows 

From me to you

Like the hands of gravity

Liberating itself strenuously,

 

My love for you 

Flows incessantly

 

Let our bodies 

Poke out heat bubbles

 

Like the kitten being deported

To the thickets in a plastic bag,

When you plan to rebound

To caress my leg with your tail ?

 

When the colours of sand

Goes hidden

By the colours of waves

As it reveals the wet colours 

Of reef,

The usual lines you hum

 

“Oh ,bird

As you wander with her,

The world I have bestowed on you

Is what’s gyrating around you..”

If you had attached the string

To the aroma of pineapple

And weave it together,

I could have inhaled you 

Even before…

 

As I whisper potpourri of thoughts like these,

How many nights would have 

Passed through your days ?

The bygone days,they say.

 

Alas,God !

I haven’t been pampered

Like this anywhere

 

My bod,

Shake off the seeds,

The seeds of disease

And come home to roost…

Let me plant trees

Upon the flowering parts 

Of your body

 

Then,

We’ll meet

Daily

 

As if we are meeting for the first time

Introduce again

Sip a cup of joe

Mumble sundries

Let’s pass time fondling 

Every bit of your body 

Let’s love

And be orphans

 

At the sweltry vines,

On the edges of lustrous sky 

Tossing flesh to vultures

We,

We’re flocking together

      Ocean,sky,earth,wind,rain,

      Fruits,grass heads,green,colours,rainbows,

      Chill,sultriness,depression,love,sorrow,smooch,beer,

      Intoxication/ecstasy,bubbles,

      Coffee shop,kites,butterflies,cars,

      Tooting one by one 

And sheltering in room

 

Here,

From now on 

Us,

Only us

Would love

 


 ബാഡ് റൊമാൻസ്.




മറ്റാരേയും
പോലെയല്ല.

ശരീരമേ,
നീയൊരു
പക്ഷിയാണ്
നിന്റെ ദിവസങ്ങളോരോന്നും
നിന്റെ ദിവസങ്ങളാണു.

കോണിപ്പടികൾ
ചവിട്ടിക്കയറുന്നതു പോലെയോ
തീവണ്ടി
മലമുകളിലേക്ക്
പായുന്നതു പോലെയോ
ഉയർന്നൊരു ചില്ലയിലേക്ക്
പാമ്പ് ഇഴയുന്നതു പോലെയോ
ചുമയുടെ താളം
മുറുകുന്നതു പോലെയോ
എന്റെ
പ്രേമം
നിന്നിലേക്ക്
ഒഴുകുന്നതു പോലെയോ
ഗുരുത്വാകർഷണത്തിന്റെ
കൈകൾ
ശ്രമപ്പെട്ട്
വിടുവിച്ച്
എന്റെ പ്രേമം
നിന്നിലേക്ക്
ഒഴുകുകയാണു.


പ്ലാസ്റ്റിക്ക്ചാക്കിൽ
കാട്ടുപൊന്തകളിലേക്ക്
നാടുകടത്തിവിട്ട
പൂച്ചക്കുട്ടിയെപ്പോലെ
നീയെന്നാണു
തിരികെ വന്നു
കാലുകളിൽ
വാലുകൊണ്ട്
ഉരുമ്മുക?

മണൽത്തരികളുടെ
നിറങ്ങളെ
തിരമാലയുടെ
നിറങ്ങളാൽ
മറയ്ക്കുമ്പോൾ
വെളിവാകുന്ന
പാറക്കെട്ടിന്റെ
നനഞ്ഞ നിറത്തിൽ
മായ്ഞ്ഞുപോകുമ്പോഴെല്ലാം
നീ പാടാറുള്ള
"
ഓ പക്ഷീ
അവളുടെ കൂടെ
ഊരുചുറ്റുമ്പോഴെല്ലാം
ഞാൻ
നൽകിയ
ലോകമല്ലേ
നിനക്കു ചുറ്റും
കറങ്ങിത്തിരിയുന്നതു?"
എന്ന പാട്ടിന്റെ
നൂലിൽ
കൈതച്ചക്കയുടെ
മണം
ഇഴനെയ്തിരുന്നെങ്കിൽ
എപ്പോഴെ
നിന്നെ
മണത്തെടുക്കുമായിരുന്നു
എന്നിങ്ങനെ
അതുമിതും
പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ
എത്ര രാത്രികൾ
നിന്റെ ദിവസങ്ങൾക്കിടയിലൂടെ
കടന്നു പോകും?
കഴിഞ്ഞുപോകും?
കൊഴിഞ്ഞു പോകും?


ഓ ദൈവമേ
ഇത്രയധികം
ഞാൻ
എവിടേയും
സ്നേഹിക്കപ്പെട്ടിട്ടില്ല.
ശരീരമേ,
രോഗങ്ങളുടെ
വിത്ത് കാറ്റിൽ
കുടഞ്ഞ് കളഞ്ഞ്
കൂടണയൂ.
തൊട്ടാൽ
പൂത്തുപോകുന്ന
നിന്റെ ഇടങ്ങളിലെല്ലാം
മരങ്ങൾ
വച്ചുപിടിപ്പിക്കട്ടെ ഞാൻ.

എന്നിട്ട്
നമുക്ക്
ദിവസവും
ആദ്യമെന്ന പോലെ
കണ്ടുമുട്ടാം.
പരിചയപ്പെടാം.
കാപ്പിക്കുടിച്ചും
അതുമിതും
പറഞ്ഞും
നിന്റെ ഓരോ
അവയവങ്ങളെ
തഴുകിയും
സമയം കഴിക്കാം.
പ്രേമിക്കാം.
അനാഥരാകാം.

വെയിൽ
പടർപ്പുകളിൽ
വഴുവഴുക്കുന്ന
ആകാശത്തിന്റെ
അതിരുകളിൽവച്ച്
മാംസം
കഴുകന്മാർക്ക്
എറിഞ്ഞുകൊടുത്ത്
നമ്മൾ
കടൽആകാശംഭൂമികാറ്റ്മഴവെയിൽമഞ്ഞ്മരങ്ങൾഇലകൾപൂക്കൾകായ്കൾപുൽത്തുമ്പുകൾപച്ചനിറങ്ങൾ,മഴവില്ലുകൾനഗരങ്ങൾഗ്രാമങ്ങൾതണുപ്പ്ഉഷ്ണംവിഷാദംസ്നേഹംസങ്കടംഉമ്മകൾബിയർലഹരിപതനുരപാട്ട്,ചുവപ്പ്കോഫീഷോപ്പ്പട്ടങ്ങൾചിത്രശലഭങ്ങൾകാറുകൾസൈക്കിളുകൾദൈവങ്ങൾ എന്നു വേണ്ട എല്ലാവരെയും ഒന്നിനു പിറകിൽ പിറകിൽ ഒന്നു എന്ന വണ്ണം കുഴലൂതി മുറിയിലേക്കു കൂട്ടുകയാണു.



ഇവിടെ
ഇനി
നമ്മൾ
മാത്രം
പ്രേമിച്ചാൽ
മതിയാകും.

 

 

Previous Post Next Post