Poems of E H Pushkin

 Poems of E H Pushkin


 ഇ. എച്ച് പുഷ്കിന്റെ കവിതകൾ






POETRY IS YOUR OWN RESPONSIBILITY

 

Poetry is something you can’t reveal to someone who is not responsible for it.

Poetry is something you can’t discuss with someone who is not responsible for it.

Poetry is something you can’t lament to someone who is not responsible for it.

Poetry is something you can’t give up to other beings who are not responsible for it.

Poetry is something you can’t make public to a mass audience;

those are not responsible for that.

 

Poetry cannot be transformed because it exists in your broken guts,

still bleeding, and left by someone you won't or can't name.



 

ANTS WERE EVERYWHERE WHERE I HAD BEEN

 

 

On my old hand-wound watch that rests in front of me.

It conditionally informs me that time exists. 

 

Ants everywhere are constantly present.

 

On my old equiangular radio.  

On my rhombus calculator.

On a heartbreaking granite piece placed on some papers 

and one side of that stone has been polished

by an unknown sculptor for unknown reasons.

 

Ants everywhere are constantly moving.

 

Towards my thoughts, which are scattered between space and time.

Towards my own responsiveness that shivers viciously

when I am facing a human being in ultimate silence.

 

Ants everywhere, because I love them. 

 

 

ഏറ്റവും സാധാരണമായ കവിത

 

മനുഷ്യന് താൽപ്പര്യമില്ലാത്ത

ജീവികളേയും വസ്തുക്കളേയും

കുറിച്ചുള്ളതാണ് ഈ കവിത. 

ഇതിലെ എല്ലാ വരികൾക്കും അരികിലൂടെ,

അല്ലെങ്കിൽ  വരികൾക്ക് ഉള്ളിലൂടെ അവ കടന്ന് പോകും.

ഒരു മുറിയിൽ തന്നെ ജീവിക്കാൻ കഴിയുന്നത് കൊണ്ട്

എനിക്ക് അവരുമായി അഗാധമായ  ബന്ധങ്ങളുണ്ട്

ഞങ്ങൾ ഒത്തൊരുമയോടെ ജീവിക്കുന്നു.

മനുഷ്യരോടുള്ളതിനെക്കാൾ

എളുപ്പവും സുരക്ഷിതവുമാണ് ആ ബന്ധങ്ങൾ

കാരണം അവർ ഒന്നും മുൻകൂട്ടി ആവശ്യപ്പെടാറില്ല.

 

ഒരു  കുപ്പിയെ രണ്ടായി മുറിച്ച ഒരു  ഗ്ലാസ്,

വളരെ പഴക്കമുള്ള കസ്സേരകളും മേശയും

ഇരു വശങ്ങളിലും എഴുതിയും വരച്ചും

കെട്ടുപോയ വെളിച്ചത്തിൻറെ  സ്മരണകളുമായി

ഷെൽഫ് കളിലും നിലത്തും കിടക്കുന്ന പേപ്പറുകൾ.

മഞ്ഞയും കറുപ്പും ചുമപ്പും നിറങ്ങളിലുള്ള ഉറുമ്പുകൾ.

അവ ആ മുറിയുടേയും അതിലെ എല്ലാ

വസ്തുക്കളിലൂടേയും കറങ്ങി നടക്കും.

ഞാനവക്ക് ദിവസവും ഉണങ്ങിയ

റൊട്ടി പൊടിയിൽ മധുരം കലർത്തി നൽകും.

 

കതകുകളിലും പടികളിലും തട്ടി അരികുകൾ പോയ രണ്ട് ചെരിപ്പുകൾ.

ചലിക്കാതെയായിട്ട് വർഷങ്ങളായ രണ്ട് വാച്ചുകൾ.

എന്നാലും ഒരു വർഷം ആയിരത്തി നാനൂറ്റി അറുപത്തിയൊന്ന് 

കൃത്യ സമയങ്ങൾ അവർ എനിക്ക് കാണിച്ചു തരുന്നു.

ഒരു വർഷം ജീവിക്കാൻ അതിൻറെ പകുതി പോലും

സമയ ബോധം എനിക്കാവശ്യവുമില്ല.

നിരന്തരം ചലിക്കുന്ന ഒരു വാച്ച് അരികിൽ ഇരിക്കുന്നത്  പോലെ

അസമാധാനം തരുന്ന മറ്റൊന്നും ഒരാളുടെ ജീവിതത്തിൽ ഉണ്ടാവില്ല.

കാരണം അത് എന്തെങ്കിലും ഓർമ്മപ്പെടുത്തികൊണ്ടേയിരിക്കും.

 

 

മനുഷ്യന് വിശിഷ്ടമായത് ഒന്നും എൻറെ മുറിയിൽ ഇല്ല.

അത് കൊണ്ട് എപ്പോഴും അത് സമാധാനത്തിൻറെ ഇടമാണ്.

വെളിച്ചത്തിൽ മുങ്ങിയ ചുമരുകളിലൂടെ

മധുര തരികളുമായി കയറിപ്പോകുന്ന ഉറുമ്പുകളും

തുറന്നിട്ട ജനാലകളിലൂടെ പൊടികളുമായി കടന്ന് വന്ന്

മുറിയിലെ ഓരോ സൂക്ഷമ ബോധങ്ങളിലും അവയെ വിതറി

മടങ്ങി പോകുന്ന കാറ്റും

കാലത്തിനെ കൃത്യമായി നിർണ്ണയിക്കുന്ന ചലനമില്ലാത്ത വാച്ചുകളും

മുറിച്ചെടുത്ത ഒരു കുപ്പിയുടെ പകുതിയിൽ

നിറഞ്ഞിരിക്കുന്ന തണുത്ത വെള്ളവും.

 

ഏറ്റവും അസാധാരണങ്ങളാണ് ബന്ധങ്ങൾ

കാരണം അവർ തിരിച്ച് ഒന്നും ആവശ്യപ്പെടുന്നില്ല. 

Previous Post Next Post