Poems of S.Kannan

 


Poems of S.Kannan


എസ്.കണ്ണന്റെ കവിതകൾ




 

ഇവിടുത്തെ വാക്ക്

 

ഒരു ഭാഷ നിർമ്മിക്കുന്നതിൽ

അവിടുത്തെ ഇലകൾക്കെന്തു പങ്കാണ്

ആലിലകൾ പാലി ലിപിയിൽ സംസാരിച്ചു

എന്നു പറഞ്ഞാൽ

അത് വെറും പ്രാസം മാത്രമാണോ

 

'സ്റ്റീൽ ' എന്ന ശബ്ദം 

സ്റ്റീൽ പുറപ്പെടുവിക്കുന്നത്

ഞാൻ കേട്ടിട്ടുണ്ട്

 

തിണ്ണയിലിരുന്ന് ഞാൻ പറയുന്നതൊക്കെ

പറ്റുചെടിയിലെ ചെറിയ ഇലകളിൽ ചെന്ന് കൊണ്ട് 

കാറ്റത്തു വിറയ്ക്കുന്നു

കുന്നുകളുടെ ശബ്ദത്തിൽ

റബ്ബർ മരങ്ങളും ആഞ്ഞിലികളുമെഴുന്നു നിന്നു

മഴയും നീർമറിയിലെ അനക്കങ്ങളും

എന്നെ കാത്തിരുത്തി

എന്റെ നാടിന്റെ ഭാഷ

കുന്നുകൾക്കിടയിൽ തളം കെട്ടിക്കിടന്നു

ഉറങ്ങുന്ന നിഴലുകൾക്കുമേലെ

റബ്ബറിലകൾ കൊഴിഞ്ഞു

അല്ല

വാക്കുകൾ


The Word Here


What is the role of leaves

in constructing a language?

Will it just be a rhyme

if we say

Banyan leaves speak Pali?


I have heard steel 

utter ‘steel...’


Perched on the veranda,

I have seen what I speak 

adhere to the tiny leaves

and shiver in the winds.

The rubber trees and wild jack

stand aroused

in the voice of hills. 

Rain and the 

movements in watershed

keep me waiting.

The language of my land

stagnates in the valley.

Atop the sleeping shadows,

rubber leaf litter.

No, words.


(Translated by Aditya Sanker)




പ്രായോഗിക ജീവിതം

തുരുമ്പിച്ച തകരത്തകിടുകള്‍
കൂട്ടിയിട്ടിരിക്കുന്നു
അവിടെവച്ച് ഞാനയാളെ കണ്ടു

മൂന്നു പട്ടികള്‍ നിര്‍ത്താതെ കുരയ്ക്കുന്നു
ആ വെളുത്ത പല്ലുകളുടെ ഓര്‍മ്മയിലിരുന്ന്
അയാള്‍ പറഞ്ഞതെല്ലാം കേട്ടു
കൊലയാളികളിലൊരാള്‍

അവര്‍ നാലുപേരുംകൂടി
കാത്തിരുന്ന് നോക്കിവെച്ച്
അവനെ കൂട്ടിക്കൊണ്ടുപോയി

ഒരു കടമുറിയുടെ ചായ്പ്
കട്ടിളപ്പടിയില്‍നിന്നവന്‍ കാലും തൂക്കിയിട്ടിരുന്നു
തര്‍ക്കിച്ചുകൊണ്ടിരുന്നു

പിന്നില്‍ക്കൂടിച്ചെന്ന്
തോളെല്ലിന്റെ കുഴിവില്‍ക്കൂടി
കുടക്കമ്പി താഴ്ത്തിവിട്ടു

നിലവിളിച്ചില്ലെന്നുവേണം
പറഞ്ഞതില്‍നിന്നു കരുതാന്‍
കുതറിയില്ല
എതിര്‍ത്തില്ല
ഒന്നു കിടക്കണമെന്നു പറഞ്ഞു
അവര്‍ നാലുപേരും കൂടി
എടുത്തു കിടത്തി

മടക്കിക്കുത്തിയ മുണ്ടുകള്‍ക്കുതാഴെ
തെറിച്ചുനില്‍ക്കുന്ന മുട്ടുകള്‍ക്കു മുന്നില്‍
കാലുകള്‍ക്കു നടുവില്‍
ആ കിടപ്പ് ആര്‍ക്കും സങ്കല്‍പ്പിക്കാം

കുടിയ്ക്കാന്‍ വെള്ളം വേണമെന്നു പറഞ്ഞു
അവര്‍ അതും കൊടുത്തു

ടി വിയില്‍ ചര്‍ച്ച
കോണ്ടലിസാ റൈസും നൂറുല്‍ മാലിക്കിയും
ഈജിപ്തിലെ റിസോര്‍ട്ടില്‍
ഇറാഖിന്റെ നിര്‍മ്മാണത്തെക്കുറിച്ച്

ഞാനിതോര്‍ത്തു
നിങ്ങളോടു പറയുന്നു.



A practical life



A mound of tin sheets, rusted.
I chanced upon him there.

Three dogs kept barking without let.
Perturbed by the memory 
of their flashy white teeth, 
I listened to his narrative-
of one of the killers.

They four had ganged up to target, 
waylay and abduct him.
He was seated in a shop room
in a heated discussion
legs dangling from the threshold.

Approached him from behind
and through the cavity between 
the shoulder blades,
eased in the stiletto of an umbrella.
One should assume from the narration
that he did not scream.
He did not resist.
He did not shake off the grip.
He wanted to lie down.
The four lifted him to lay him down.
Beneath the hoisted dhotis.
Before the knees that thrust out.
Between the legs.
Anyone can visualize the way he lay.
He asked for water.
They gave him water.

A discussion on the TV between
Condoleezza Rice and Nouri al-Maliki 
at a  resort in Egypt
about  the reconstruction of Iraq.

This incident just occurred to me.
Sharing with you.

(Translated by Rash)

എ സ്റ്റഡി ഓണ്‍ ബ്രൂം...........
 

റ്റോയ്ലെറ്റില്‍ ചെന്നപ്പോള്‍
പുലി ഡിസൈനുള്ള ഒരു
ഫ്ലോര്‍ ക്ലീനിങ്ങ് ബ്രഷ്
അതൊരു കലാവസ്തു എന്ന നിലയില്‍
എന്നെ നോക്കി
മറ്റൊന്നുമല്ല
അതുണ്ടാക്കിയ ആള്‍ ഫ്ലോര്‍ക്ലീനിങ്ങിന്
റ്റ്യൂബുപോലുള്ള തണ്ടില്‍
ഈ ഡിസൈന്‍ ചെയ്തത്
വാങ്ങിയ ആള്‍
അതു നോക്കി വാങ്ങിയത്
ടാപ്പില്‍ നിന്നുള്ള തുള്ളിയുടെ
ക്ലോക്ക്
ഈര്‍പ്പമിറ്റുന്ന കിറിയുമായി പുലിബ്രഷ്
ആ നാലാം നിലയില്‍
നിറയെ വെളിച്ചംവരുന്ന വെന്റിലേഷനു
മുന്നിലുള്ള കണ്ണാ‍ാടിയില്‍ നോക്കി
ഞാന്‍ മുടി ചീകി




Broom study 





When I went to the loo
A floor cleaning brush
With a tiger design
Looked at me
As if it was
A work of art.
Not for nothing
That the guy who made it
For cleaning the floor
Carved this design
On its tube like stem
And some guy bought it
With an eye on the design 

A drop of a clock
From the water tap 

The tiger brush
With dripping lips 

Looking at me in the mirror
Under the ventilator
That let in plenty of light
On the fourth floor
I combed my hair.


(Trans by Rash)



കോട്ടയം ജില്ലയിലെ പനമറ്റം എന്ന ഗ്രാമത്തിൽ 1968 ൽ ജനിച്ചു.അച്ഛന്റെ 
പേര് പി ആർ സനാതനൻ നായർ ,അമ്മയുടെ പേര് എം ശ്രീകുമാരി
പനമറ്റം ,പാലാ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം
സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെൻറിൽ ജോലി ചെയ്യുന്നു
ഭാര്യ എം മഞ്ജു ,മകൾ താമര,മകൻ നാമദേവൻ
2004 ൽ ആദ്യ കവിതാ സമാഹാരം ഉടുപ്പ്
2015ൽ രണ്ടാമത്തെ സമാഹാരം കാറ്റിൽ ഞാൻ കടന്നമുറികൾ
യൂണിവേഴ്സിറ്റി സിലബസുകളിൽ കവിതകൾ ഉൾപ്പെട്ടിട്ടുണ്ട്
ഇംഗ്ലീഷിലേക്കും
ബംഗാളിയിലേക്കും
ഹിന്ദിയിലേക്കും കവിത വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്
കവിയും സിനിമാ പ്രതിഭയുമായ ഗുൽസാറിന്റെ
ഏഷ്യൻ കവിതകളുടെ കളക്ഷനായ 365 Poems എന്ന സമാഹാരത്തിൽ
ഉൾപ്പെട്ടിട്ടുണ്ട്

Iamskannan@gmail.com




 


Previous Post Next Post