Poems of Smitha Sailesh





Poems of Smitha Sailesh



സ്മിത ശൈലേഷിന്റെ കവിതകൾ

 

 

അസ്തമയം 

 

ഒരു ചട്ടുകമെടുത്ത് ആകാശത്തെ മറിച്ചിടുന്നു.

ചുവടുകരിഞ്ഞു പോയ

പകലിനെ രാത്രിയെന്നു

പേരിട്ടു വിളമ്പുന്നു.

നിലാവിനെ

നാളികേര ചട്ണിപോലെ

മുകളിൽ തൂവുന്നു.

 

കാരചമ്മന്തി

തിന്നാൻ കൊതി വരുന്നു.

സമുദ്രത്തിൽ

വിരൽ മുക്കി

അസ്തമയസൂര്യനെ

ഉയർത്തി എടുത്ത് 

ഞെരടി തിന്നുന്നു.

 

എരിവ് നീറിയെന്റെ

കണ്ണ് നിറയുന്നു.

എന്റെ കൊതികൾക്കുള്ളിൽ 

കാടും മലകളും

സമുദ്രവും

വെളിച്ചം വെളിച്ചമെന്ന്

നിലവിളിക്കുന്നു.

 

പ്രപഞ്ചം ഈ രാത്രി

എന്റെ ആമാശയത്തിന്റുള്ളിൽ

കിടക്കട്ടെ...

 

 

Sunset

 

I take a spatula 

To overturn the sky

And dole out the day 

Whose bottom is burnt, 

Naming it night.

Spreading the moon 

Over it like chutney 

Made of coconut...

 

I have a craving to taste 

The spicy, salty chutney

Dipping my finger deep 

Into the ocean and lift  

Out of it the setting sun

I eat squashing it gently... 

 

Tanginess makes my eyes 

To be filled with tears.

Within my desires lie

The forest, the mountains

And the ocean, they scream 

For the light and bawl...

 

Let the universe be laid

Within my belly for the night...

 

 

 

പെൺകവിത

 

ഞാനോർക്കുന്നത്

നിലാവിന്റെ എത്രാമത്തെ

ഇടനാഴിയിൽ വെച്ചാണ്

എനിക്കും നിനക്കും

കവിതയുടെ വിത്തുപാത്രം

കളഞ്ഞു കിട്ടിയതെന്നാണ്

 

അകം നിറയെ മുറിവുള്ള

ഏതു വിഷാദ ഖനിയിൽനിന്നാണ്,

നമ്മൾ ഉള്ളുരുക്കങ്ങളുടെ

കവിതയെ തമ്മിൽ

തോളുകളിലേക്ക്

ചുമന്നു വെച്ചതെന്നാണ്

 

നീ വലത്തോട്ടും

ഞാൻ ഇടത്തോട്ടും

നടക്കുന്നു

നടന്ന് നടന്ന് വരുമ്പോൾ

ഭൂമിയുടെ എല്ലാ

ഇടവഴിയിൽ വച്ചും

നമ്മൾ കണ്ടു മുട്ടുന്നു.

 

വേനലിൽ വച്ച്

നമ്മൾ കാണുന്നു..

നീ കൈവെള്ളയിൽ

മടക്കി ചുരുട്ടി വെച്ച

കരിമുകിലിന്റെ ആകാശം

എന്റെ വിരലുകൾ

നിവർത്തി എന്റെ

കൈകളിലേക്ക്

തിരുകി വെക്കുന്നു..

കവിതയിൽ ഞാൻ

മഴ എന്നെഴുതുമ്പോൾ..

നിന്റെ ഹൃദയത്തിലേ

ഇടിമിന്നലുകൾ കൊണ്ട്

നീയെന്നെ കെട്ടിപിടിക്കുന്നു

കൈവെള്ളയിലെ

കരിമുകിലുകളപ്പോൾ 

കനത്തു പെയ്യാൻതുടങ്ങുന്നു

കവിതയിൽ ഞാൻ

വസന്തമെന്നെഴുതുന്നു

നീയപ്പോൾ ഭൂമിയുടെ

പതിമൂന്നാമത്തെ

വളവിൽ നിന്നും..

എനിക്കൊരു കോടി

പൂംകുലകൾ നൽകുന്നു

 

എന്റെ ശിശിരത്തിന്റെ

കരിയില മുറിവുകളിൽ 

നീ കടുംപച്ച എന്നെഴുതുന്നു

എന്റെ ഇലകളപ്പോൾ

പച്ചക്കാൻ തുടങ്ങുന്നു

 

നോക്കി നോക്കി

നിൽക്കെനമ്മൾ

സായാഹ്നങ്ങളാകുന്നു

നമ്മൾ പൂവാകയുടെ

ചില്ലകളാകുന്നു..

നമ്മളിലേക്ക് കിളികൾ

ചേക്കേറുന്നു..

ഇലകൾ മഞ്ഞയെന്നു

നമ്മളിൽ വിതുമ്പുന്നു...

ചിറകിൽ ആകാശം

ചുമന്നു വരുന്ന

 പക്ഷികളോട്

നമ്മൾ ഹൃദയത്തിൽ

കവിത പേറുന്നവരെ

കുറിച്ച് പറയുന്നു...

കവിതയിൽ തൊടുമ്പോൾ

കിളികളുടെ ചിറകു

തളരുന്നു...

 

ആകാശത്തേക്കാൾ

ഭാരമുള്ള കവിത..

ചുമന്ന് നമ്മൾ

ഭൂമിയെ വലം വെക്കുന്നു

നീ തളരുമ്പോൾ

നിനക്ക് ചേക്കേറാൻ

ഞാനെന്റെ വലംകണ്ണിനരികെ  ഒടുവിലത്തെകവിതയുടെ

ജാലകംതുറന്നിടുന്നു..

 

ഭൂമി വ്യസനങ്ങൾക്ക്

മേൽഅടയിരുന്ന്

രണ്ടു പെണ്ണുങ്ങൾ

കവിത പണിയുന്നത്

ഇങ്ങനെയൊക്കെയാണ്

#സ്മിതസൈലേഷ്#

 

 

Women poetry

 

 

 

I wonder from which

Corridor of the moonlight

Did you and I find

The lost seed pot of poetry

 

Which mine of desolation

Replete with wounds

Did we lift on our

Shoulders the poetry

Of melting inner selves

 

You keep to the right 

Walking and I to the left..

While walking along

We chance to meet in

Each of the earth's alleys...

 

In the summer

We see each other

The sky of dark clouds

You've kept folded 

In the palm of your hand...

Unfolding my fingers

And then my hands

You bury it inside them...

 

In poetry when

I compose the rain

You hug me hard

With the thunderbolts

Of your heart...

In the palm of your hand

Those dark clouds

 Start raining heavily...

 In poetry when

 I portray the spring

 You turn up from

 The earth's thirteenth curve

 And hand me a billion

 Bunches of flowers...

 

In the wounds of my 

Winter's wilted leaves

You do write dark green

And my leaves just

Start to turn greenish...

 

While we keep gazing

We become the twilight

We turn into the sprigs of

The flowering Gulmohar..

The birds perch on us

To roost for the night

We whimper between us

About the yellowing leaves...

 

We tell the birds that 

Bear the sky on their wings

About those who carry

Poetry in their hearts

When the birds touch poetry

Their wings become

Weary somehow...

 

Verses that are

Heavier than the sky

We carry it along and

Surround the earth

When you feel worn out

Perch on the window

Of my last poem I open

For you near my right eye...

 

This is how two girls

Create poetry

Brooding upon 

The woes of the Earth...

 

 

ഒരുവളെ പ്രണയിക്കുമ്പോൾ

 

 

ഒരുവളെ 

പ്രണയിക്കുമ്പോൾ

നിങ്ങൾക്കറിയില്ല 

നിങ്ങൾ ഒരാളുടെ 

ഹൃദയത്തിൽ 

വേറൊരു  പ്രപഞ്ചത്തിന്റെ 

വിത്തെറിയുകയാണ് 

ഇലമുളച്ചിപോലെ 

നിങ്ങളുടെ 

ഒരു വാക്കിന്റെ,

ഒരു നോക്കിന്റെ 

ചെറുനനവിൽ നിന്ന് 

ഒരു വിസ്മയപ്രപഞ്ചം 

പൊട്ടിമുളക്കുകയാണ്

 

മായാവിനിയെപോലെയവൾ 

ഏതോ  പ്രപഞ്ചത്തിൽ 

കാലൂന്നി നിൽക്കുകയും 

വേറേതോ പ്രപഞ്ചത്തിലേ 

നീലപ്പൂക്കൾ തുന്നിയ 

ഇടവഴിയിൽ നിങ്ങളെ 

കാത്തു നിൽക്കുകയും ചെയ്യും  

അവൾ നക്ഷത്രത്തിൽ 

നിന്ന് പകലിനെ വാറ്റിയെടുക്കുകയും 

രാത്രിയിൽ സൂര്യനെ വെളിച്ചം താഴ്ത്തി

ശരറാന്തൽ പോലെ കോലായിൽ കൊളുത്തിയിടുകയും ചെയ്യും 

 

അവൾ വസന്തത്തെ 

വളർത്തുകാളയെപോലെ 

മണികെട്ടി വഴി തെളിച്ചു നടത്തും 

അവൾ പോകും വഴിയിലൊക്കെ 

കാറ്റ്, പറകണക്കിനു 

പൂക്കൾ അളന്നു തൂവും

 

മുകിലിന്റെ നീലപ്പൊടി 

പുരണ്ട കാലുകളുമായി 

അവൾ നിങ്ങളുടെ 

ഹൃദയത്തിലൂടെ നടക്കും 

നിങ്ങൾ ധ്യാനവും 

മൂലമന്ത്രവുമാകുന്ന 

ഹൃദയാഭിചാരത്തിനെയാണ് 

അവൾ പ്രണയമെന്നു 

പേരിട്ടു വിളിക്കുന്നത്

 

അവളെ പ്രണയിക്കുകയെന്നാൽ 

അവൾ നട്ട ഭൂമിയുടെ 

മണ്ണാവുക എന്നതാണ്... 

അവൾ വിതച്ച വിണ്ണിലെ 

കിളിയാവുക എന്നതാണ് 

കൺകോണിൽ നിന്ന് 

കരിമുകിലിനെ എയ്യുന്ന.. 

മുടിയിഴയിൽ നിന്ന് 

കാറ്റിനെ പറത്തി വിടുന്ന.. 

അരക്കെട്ടിൽ നിന്ന് 

സമുദ്രങ്ങളെ സ്രവിപ്പിക്കുന്ന 

ഒരുവളുടെ ഹൃദയത്തിലേക്ക് 

സന്നിവേശിക്കാനൊരുമഴവില്ല് പണിയുകഎന്നതാണ്.. 

അവളുടെ പ്രപഞ്ചനിർമ്മിതിക്കായി 

നിങ്ങളുടെ ഹൃദയത്തെ 

സമർപ്പിക്കുക എന്നതാണ് 

#സ്മിതസൈലേഷ്#

 

 

When u love a momen

 

When you love a woman

You never realise

You're sowing the seeds 

Of another universe 

In a her heart...

Like in a sprout leaf plant,

From the moistness

Of your word or your glance

A phenomenal universe

Is bursting into life...

 

Like an enchantress

She stays in a universe

And in yet another universe

Along a passageway

Adorned with blue flowers

She awaits you there too...

She distills the day from the stars

And turns down the Sun's light 

To hang it as a lantern at night 

Hooked above the veranda...

 

She leads the spring

Like a domestic bull

Tying a bell around it's neck

And all along her ways

The wind showers

Flowers by bushels

 

With the cloud's blue dust 

Covering her feet

She will walk through your heart

What she calls love is the 

Black magic her heart performs

Where you are the mantra recited

And the object of meditation too...

 

To fall in love with her is

To become the soil that fills 

The Earth she has planted...

To  become the bird

In the sky she has sowed...

It is like building a rainbow to 

Enter the heart of someone who

From the corner of her eyes

Sends dark clouds like arrows...

From the strands of her hair

Blows away mighty winds..

From the breadth of her waist

Secrets vast oceans...

It is yielding your heart to her

To build her own universe...

 

 

 

 

 


Previous Post Next Post