Poems Of E M Shyju

 


Poems Of E M Shyju



ഇ എം  ഷൈജു കവിതകൾ







ഇരുപ്പ്.



കിതപ്പുണ്ട്
തളർച്ചയുണ്ട്
ആകാശത്തിലെപ്പോലെ തണുപ്പുണ്ട്
ചവിട്ടുന്ന മണ്ണിന്

ഈ കല്ലിനുമേൽ ഇരിക്കണം
ശ്വാസം നേരെയാവുന്നതു വരെ

ഇവിടെ പറന്നുകളിക്കുന്നു
കാറ്റും
ഇലകളും
കിളികളും ഞാനും.




ശബ്ദം.



കല്ലുകൾക്കും
മരങ്ങൾക്കും എൻെറ വാക്കുകൾ അറിയാം ; 
കാററിനും

തുമ്പികൾക്കും
പൂമ്പാറ്റകൾക്കും എന്നെ പെട്ടെന്ന് പിടികിട്ടും

പാടത്തിന്റെ മുഖമായ
കുളത്തിലെ മീനുകൾക്കും.





രാവിലെ.

എന്നും ഏതോ കിളിയോ കാറ്റോ
വെളിച്ചമോ
എന്നെ ഉണർത്തും

ഞാൻ പുളിമരത്തിനു ചുവട്ടിലേക്ക് പായും
പുളിമരം ചുറ്റി നടക്കും.



Bio:


ഇ എം ഷൈജു
ജനനം 17  9  1979
കോഴിക്കോട്
ചെറൂപ്പ ദേശം
വിവാഹിതൻ
കെ എസ് ഇബിയിൽ
ജോലിചെയ്യുന്നു
പുസ്തകം ഇറങ്ങിയിട്ടില്ല.


Translations will be followed as early 

Previous Post Next Post