Poems of Binu M Pallippadu

Poems of  Binu M. Pallippadu


ബിനു എം പള്ളിപ്പാടിൻ്റെ കവിതകൾ



സാപ് ഗ്രീൻ

 

 

മുളകൾ

വിത്തിനെ സ്വപ്നം കാണുന്നുണ്ട്

 

ഋതുവിന്റെ പെരുക്കങ്ങളിൽ ഉറങ്ങുന്നുണ്ടെങ്കിലും

 

കുറിനീര് തൊടുമ്പോൾ

ആമയെപ്പോൽ

തലവളച്ചവ 

മണ്ണിൽ പുതയും

 

പലവിതാനങ്ങളിൽ

പച്ചയിലേക്കു പോകും

 

അവിടെ നിന്നാൽ കാലിൽ

വെള്ളം നനയും

കണ്ണിൽ

തണുപ്പിനിയും

 

ചെവിയിൽ കാറ്റുരയും

 

കിളിക്കരച്ചിലിലിമ്പമാകും.

 

പണ്ടേ വിത്തിനാൽ

പാടത്ത് ഞാൻ

കളിച്ചെഴുതിയ പേര്

കിളിക്കരച്ചിലിലിമ്പമാകും.

 

പണ്ടേ വിത്തിനാൽ

പാടത്ത് ഞാൻ

കളിച്ചെഴുതിയ പേര്

അപ്പോൾ 

പൊന്തിവരും 


അഞ്ചു നിറങ്ങളിൽ 

കുലഞ്ഞുലയും 


ഒരുങ്ങിയ നിലത്ത് 

അന്നെഴുതിയ 

പേരും ചിഹ്നവും 

ഉതിർ കാലങ്ങളിൽ 

ഉണർന്നിരിക്കും 


ചൂട്ടുകറ്റയിൽ 

നാമൊന്നിച്ചൊരു 

ഉത്സവത്തിന് പോകും 


അറിയാതെ 

കൈ നഖത്തിലിരുന്ന് 

ഒരു വിത്ത് 

മുളയ്ക്കും


 

Sap Green


(Translated by Binu Karunakaran)

 

Bamboos

dream of seeds

 

even as they repose

traversing the cycle

of seasons

 

touched by water

they tilt heads

like tortoise to

meld with earth

 

travel to green

in many expanses

 

stay there

and the feet will

get wet

 

eyes will

feel the nip

 

wind will

rub against ears

 

birdsong will

bewitch

 

the name I wrote

playfully on the field

with seeds

would rise up

 

clusterbloom

in five colours

 

On the readied floor

the name and sign

would stay awake

in fall time

 

We will go

to a festival of yellow

on a flame torch

 

Unaware

sitting on a finger nail

a seed will sprout


ജാംപേ


ഉരിഞ്ഞ്പോകുമ്പോൾ

തൊലിയുടെ ഉൾഭാഗം

റോസ് നിറത്തിൽ

കാണുമ്പോൾ

രക്തത്തിൽ

രാഷ്ട്രീയപ്പറ്റുളളവർക്ക്

ഒരിത് തോന്നാതിരിക്കില്ല അകത്തോട്ടകത്തോട്ട് കറുത്തിരുന്നെങ്കിലെന്താ

എന്നാശിച്ചു പോവുകയും ചെയ്യും 

ചില സമയങ്ങളിൽ

അങ്ങിനെയായിരുന്നെങ്കിൽ

ഒരു പക്ഷെ

ഒരാൾക്ക് തന്റെ സഹോദരനെ

കൊല്ലേണ്ടി വരുമായിരുന്നില്ല.

 

ഓരോ പിളർപ്പിനും

ഉള്ളിലേക്ക് വീശുന്ന കറുപ്പ്

അയാൾ ഓങ്ങുന്ന

ഏതെങ്കിലുമൊരു

നിമിഷത്തിൽ

തിരിച്ചറിവിനുള്ള സമയം കൊടുത്തേനേ...

 

വെട്ടിയെടുത്ത

അവയവത്തിന്റെ

അറ്റത്തു നിന്ന്

ഒറ്റുകാരേപ്പോലെ

പിൻവലിഞ്ഞ്

കുറച്ചുഭാഗം കൂടി

വെട്ടാനാംഗ്യം കാണിക്കുന്ന

ചില ഉറപ്പില്ലാത്ത

തൊലിയുള്ളവരുമുണ്ട്

 

പഴയ സംഘർഷങ്ങളുടെ

സ്കൂളിൽ നിന്നാണിതൊക്കെ

കറുത്ത ബോർഡും

വെളുത്ത അക്ഷരവും

പോലെ ചിലത്

വെളുക്കെ വെളുക്കെ

ഒരു തുരുമ്പിച്ച

കത്തി കൊണ്ട്

പകയോ വൈരാഗ്യമോഇല്ലാതെ

ഒരു ശരീരം

തുണ്ടിച്ചതിന്റെ കൂലിക്ക്

കുഞ്ഞിന് പാൽ

വാങ്ങിപ്പോകുന്നതു

പോലെയാണ്

ഇന്ന് നമ്മുടെ രാഷ്ട്രീയം



Djempa


(Trans by Rash)

 

When flayed,

the inner layer of the skin

exposes the colour of a rose.

It cannot but rouse up a weird feeling

in anyone close to politics.

 

Sometimes it could even build up a desire

to see a black colour emerging within

as more and more skin was exposed.

 

If so, perhaps, one didn’t have

to kill his brother.

With every heave, every gash,

the blackness that blew inward,

might have given him time to introspect.

 

There are some with soft skin, who like traitors,

stay close to the hacked organ

and gesture to slice one more portion.

All this comes from an old school.

Some like a black board and alphabets drawn with chalk.

 

With a rusty knife, flashing white,

with no vendetta or animosity,

picking up the wages for

chopping up a body,

going home with milk for the baby

is the kind of politics today.

 

Djempa: An African percussion. (Used here to denote violence that is part of Kerala society now)

ബിനു എം.പള്ളിപ്പാട്

മാവേലിക്കരയിൽ ജനനം. കവി,സംഗീതഞ്ജൻ എന്നീ നിലകളിൽ ശ്രദ്ധേയൻ.

Previous Post Next Post